EncyclopediaTell Me Why

കൂര്‍ക്കം വലിക്കുന്നത് എന്തുകൊണ്ട്?

കൂര്‍ക്കം വലിക്കാന്‍ എന്നു കേള്‍ക്കുമ്പോഴെ പലര്‍ക്കും ദേഷ്യം വരും. സഹ ഉറക്കക്കാരുടെ ഉറക്കം കെടുത്തുന്നവരാണിവര്‍, സര്‍ വിന്‍സ്റ്റര്‍ ചര്‍ച്ചില്‍ , തിയോഡര്‍ റൂസ് വെല്‍റ്റ്, മുസ്സോളനി, ബ്രിട്ടണിലെ രാജാക്കന്മാരായിരുന്ന ജോര്‍ജ് രണ്ടാമന്‍, ജോര്‍ജ് മൂന്നാമന്‍ തുടങ്ങിയ ലോക പ്രശസ്തന്‍ നല്ല കൂര്‍ക്കം വലിക്കാരായിരുന്നു. എന്താണ് കൂര്‍ക്കം വലിക്കാനുള്ള കാരണം?

   ശ്വാസം വലിക്കുന്നതിനുണ്ടാകുന്ന തടസ്സം മൂലമാണ് ഈ ശബ്ദം ഉണ്ടാക്കുന്നതെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഉറങ്ങുമ്പോള്‍ വായുടെ പിന്‍ഭാഗത്തുള്ള പേശികള്‍ അയയുന്നു. ശ്വാസവായു ഈ പേശികളില്‍ തട്ടി അവ വിറയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് നാം കൂര്‍ക്കമായി വെളിയില്‍ കേള്‍ക്കുന്നത്.