EncyclopediaTell Me Why

കാല്‍ ഒടിയുമ്പോള്‍ പ്ലാസ്റ്റര്‍ ഇടുന്നത് എന്തിന്?

എന്തെങ്കിലും ഒരു സാധനം ഒടിഞ്ഞുപോകുവയാണെങ്കില്‍ നാം ആ വസ്തുക്കളുടെ ഒടിഞ്ഞ ഉപരിതലത്തില്‍ പശ തേയ്ക്കുകയും അവ തമ്മില്‍ ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നു. പശ ഉണങ്ങിക്കഴിയുമ്പോഴേക്കും ആ വസ്തു പൂര്‍വ്വസ്ഥിതിയിലായി ത്തീര്‍ന്നിരിക്കും. ഏകദേശം ഇതുപോലെ തന്നെയാണ് നമ്മുടെ ശരീരഭാഗങ്ങളുടെ കാര്യവ്യം .എന്നാല്‍ ഇവിടെ പശ ഉപയോഗിക്കുന്നില്ല എന്നുമാത്രം.
കാല്‍ ഒടിയുമ്പോള്‍ നാം ചികിത്സയ്ക്കായി ആശുപത്രി യിലെത്തുന്നു. ഡോക്ടര്‍ നമ്മുടെ കാലിന്റെ എക്സ്റെ ചിത്രം എടുക്കുന്നു. അതില്‍ നിന്ന് കാലിലെ ഏത് ഭാഗത്താണ് ഒടിഞ്ഞതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. എല്ലുകള്‍ കൂടിച്ചേരുന്നതായി കാല്‍ പ്ലാസ്റ്ററിട്ട് വയ്ക്കുന്നു. കാലിനോട് ചേര്‍ത്ത് രണ്ട് മരക്കഷ്ണങ്ങള്‍ വച്ചുകെട്ടുന്ന രീതിയും നിലവിലുണ്ട്. ഇതുമൂലം എല്ലുകള്‍ക്ക് അനക്കം സംഭവിക്കാതിരിക്കുകയും കുറച്ചുകാലം കൊണ്ട് എല്ലുകള്‍ കൂടിച്ചേരുകയും ചെയ്യുന്നു.