EncyclopediaScienceTell Me Why

ദാഹം തോന്നുന്നത് എന്തുകൊണ്ട്?

ശരീരഭാരത്തിന്‍റെ അറുപതു ശതമാനത്തോളം ജലമാണ്. ഇതിലൊരുഭാഗം ദിവസേന വിയര്‍പ്പായും മൂത്രമായും പുറത്തേക്ക് പോകുന്നു. രക്തത്തിലെ ജലാംശയത്തിന്റെ അളവ് കുറയുമ്പോള്‍ കോശങ്ങളില്‍ നിന്നും ജലം വലിച്ചെടുക്കുന്നു. ഇത് സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഈ പരിസ്ഥിതി മണത്തറിഞ്ഞു തലച്ചോറിലെ ദാഹകേന്ദ്രം പ്രതികരിക്കുമ്പോഴാണ് ദാഹം അനുഭവപ്പെടുന്നത്. രക്തത്തിലെ ഉപ്പിന്‍റെ അളവ് കൂടുമ്പോള്‍ തലച്ചോറ് ദാഹസന്ദേശമയയ്ക്കും, ഈ സന്ദേശം ലഭിക്കുമ്പോള്‍ തൊണ്ടയും വായും വരളും. എന്നാല്‍ തൊണ്ട വരളുമ്പോഴൊക്കെ അതു ദാഹം കൊണ്ടാകണമെന്നില്ല. ഭയവും സംഭ്രമവും കൊണ്ടു ഇത് സംഭവിക്കാറുണ്ട്. ശരീരത്തില്‍ രക്തത്തിന്‍റെ അളവ് കുറയുമ്പോള്‍ ദാഹം കൂടുകയും രക്തം കൂടുമ്പോള്‍ ദാഹം കുറയുകയും ചെയ്യുന്നു.