EncyclopediaTell Me Why

നാം കോട്ടുവാ ഇടുന്നത് എന്തുകൊണ്ട്?

ക്ഷീണിച്ചിരിക്കുമ്പോഴും ഉറക്കമിളയ്ക്കുമ്പോഴും നമുക്ക് താല്പര്യമില്ലാത്ത വിഷയങ്ങള്‍ വളരെനേരം കേട്ടുകൊണ്ടിരിക്കുമ്പോഴും നാം അറിയാതെ കോട്ടുവായിടുന്നു. വായ തുറന്നു വായു ഉള്ളിലേക്ക് നീട്ടി വലിച്ചാണ് കോട്ടുവായിടുന്നത്. ഇത് എല്ലാവരും അനുഭവിച്ചിട്ടുള്ള ഒരു സംഗതിയായിരിക്കുമല്ലോ. എന്നാല്‍ ഇതെങ്ങനെയാണുണ്ടാകുന്നത് എന്ന് വൈദ്യശാസ്ത്രജ്ഞന്മാര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രക്തത്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുമ്പോള്‍ കൂടുതല്‍ ഓക്സിജന്‍ രക്തത്തിലെത്തുന്നതിനും , ശരീരത്തിനുള്ളിലെ കാര്‍ബണ്‍ഡൈഓക്സൈഡിനെ പുറം തള്ളുന്നതിനും ശരീരം ചെയ്യുന്ന ഒരു സൂത്രമാണ് കോട്ടുവാ എന്നു ചില ഡോക്ടര്‍മാര്‍ എന്നുപറയുന്നു. എന്നാല്‍ ഇത് ശരിയാണെന്ന് ഇതുവരെ തെളിയിക്കപ്പെടിട്ടില്ല, വെറുമൊരു മാനസിക പ്രവര്‍ത്തനം മാത്രമാണ് കോട്ടുവാ ഇടല്‍ എന്നാണ് മറ്റു ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നത്.