EncyclopediaTell Me Why

നാം ദിവാസ്വപ്നം കാണുന്നത് എന്തുകൊണ്ട്?

ദിവാസ്വപ്നം കാണാത്തവരുണ്ടോ? ഇല്ലെന്നു മാത്രമല്ല പകല്‍സ്വപ്നം കാണുന്നത് രസകരമായ ഒരനുഭൂതിയാണുതാനും മനസ്സിനിഷ്ടപ്പെട്ട കാര്യം ചെയ്യുക, വിജയശ്രീലാളിതരാകുക,ദീര്‍ഘ കാലമായി അഭിലഷിച്ചിരുന്നത് നേടുക.ഇതൊക്കെ സ്വപ്നത്തില്‍ തന്നെയാണേ!

   ദിവാസ്വപ്നവും സ്വപ്നം തന്നെ- നാം ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് സ്വപ്നം കാണുന്നതെന്ന് മാത്രം നമ്മള്‍ മനസ്സിനെ ഇഷ്ടംപോലെ മേയാന്‍ വിടുന്നു.വിചിത്രവ്യക്തികള്‍ , മൃഗങ്ങള്‍ , അസംബന്ധസംഭവങ്ങള്‍, നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ഇതൊക്കെ നമ്മള്‍ കാണുന്നു, നിശാസ്വപ്നത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ അസംഭവ്യങ്ങളും വിചിത്രങ്ങളുമായിരിക്കും കാരണം ഉറക്കത്തില്‍ നമുക്ക് ചിന്തയുടെ മേല്‍ വലുതായ നിയന്ത്രണമൊന്നുമില്ല എന്നതു തന്നെ.

   ദിവാസ്വപ്നത്തില്‍ നമ്മുടെ നടക്കാതെ പോയ പല ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നു. നിശാസ്വപ്നത്തില്‍ ഇവയോടൊപ്പം ഭയജനകമായ കാര്യങ്ങളും കടന്നു വന്നേക്കാം. ഏതായാലും സ്വപ്നം പുറത്തു നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒന്നല്ല എന്നതു തന്നെ പ്രധാനം. നമ്മുടെ മനസ്സിനുള്ളില്‍ അടിച്ചമര്‍ത്തിപ്പെടിരുന്ന ആഗ്രഹങ്ങളും ഭീതികളും അഭിലാഷങ്ങളും മറ്റും പ്രച്ഛന്നവേഷത്തില്‍ രൂപമെടുക്കുകയാണ് സ്വപ്നങ്ങളിലൂടെ ദിവാസ്വപ്നത്തിന് ഒരു ക്രിയാത്മകവശം ഉള്ളതു മറന്നുകൂടാ യഥാര്‍ത്ഥജീവിതത്തില്‍ പലതും പ്ലാന്‍ ചെയ്യാന്‍ അതു നമ്മെ സഹായിച്ചേക്കാം.

  സ്വപ്നത്തെ ഒരാത്മസംവാതവുമായി കരുതിയാല്‍ നന്നായിരിക്കും.