തൊട്ടാവാടിയുടെ ഇല തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട്?
തൊട്ടാവാടിയില്‍ തൊട്ടാല്‍ ഉടന്‍ അവയുടെ ഇലകള്‍ മങ്ങി വാടിയതുപോലെ കിടക്കും. ഇലകള്‍ തണ്ടിനോടു ചേരുന്ന ഭാഗത്തു കാണുന്ന ചെറിയ മുഴകളാണ് ഇതിനു കാരണം. ഈ മുഴകളില്‍ ഒരു പ്രത്യേകതരം കോശങ്ങളാണുള്ളത്. വെള്ളം നിറയുമ്പോള്‍ ഈ കോശങ്ങള്‍ വീര്‍ത്ത് ഇലകളെ നിവര്‍ത്തിപ്പിടിക്കുന്നു. തൊട്ടാവാടിയുടെ ഇലകളില്‍ നാം തൊട്ടാലുടന്‍ ഈ മുഴയിലെ കോശങ്ങളിലെ വെള്ളം പിന്‍ന്തണ്ടിലേക്ക് പിന്‍വാങ്ങുന്നു. അതോടെ ഈ മുഴകള്‍ ചുരുങ്ങി ഇലകളുടെ ബലം നഷ്ടപ്പെട്ട് തളര്‍ന്നു മടങ്ങുന്നു. തൊട്ട് ഒന്ന് രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഈ ഇലമടങ്ങല്‍ പൂര്‍വ്വസ്ഥിതിയിലാകാന്‍ ഏകദേശം അരമണിക്കൂറെടുക്കും.