പല്ലുകള്‍ക്ക് വേദനയും പുളിപ്പും അനുഭവപ്പെടുന്നത് എന്തുകൊണ്ട്??
പല്ലുകള്‍ക്ക് വേദനയും പുളിപ്പും അനുഭവപ്പെടുന്നത് ദന്തക്ഷയം എന്ന രോഗാവസ്ഥയിലാണ്.ഇന്ത്യയില്‍ തൊണ്ണൂറു ശതമാനവും ആളുകളിലും ഈ രോഗം കണ്ടുവരുന്നു.പല്ലുകളില്‍ പറ്റിപിടിച്ചിരിക്കുന്ന ആഹാരശകലങ്ങളായാണ് യഥാര്‍ത്ഥത്തില്‍ ദന്തക്ഷയം സൃഷ്ടിക്കുന്നത്.ഇവ വായിലെ ബാക്ടീരികളുമായി പ്രവര്‍ത്തിച്ച് ചിലതരം അമ്ലങ്ങള്‍ ഉത്പാദിപ്പിക്കുന്നു.ഈ അമ്ലങ്ങള്‍ പല്ലിന്റെ കാഠിന്യമേറിയ ഇനാമല്‍ എന്ന ആവരണത്തെ ദ്രവിപ്പിക്കുന്നു.ഇത് മൂലം പല്ലില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാകുന്നു.ക്രമേണ പല്ലിന്‍റെ അകത്തെ കോശങ്ങളിലേക്ക് ഈ രോഗം ബാധിക്കുമ്പോള്‍ വേദനയും പല്ലുപുളിപ്പും നീരും ഒക്കെ ഉണ്ടാകുന്നു.
രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ.ഈ അസുഖം വരാതിരികുന്നതിനുള്ള ഏറ്റവും നല്ല വഴി പല്ലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ്.ആഹാരത്തിനുശേഷം പല്ലുകള്‍ ബ്രഷുപയോഗിച്ച് വൃത്തിയാക്കുന്നതും പല്ലുകളില്‍ പറ്റിപിടിക്കുന്ന തരo മധുരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതും നന്ന്.