EncyclopediaScienceTell Me Why

ഉള്ളി അരിയുമ്പോള്‍ കണ്ണീര്‍ വരുന്നത് എന്തുകൊണ്ട്?

ഉള്ളിക്കകത്ത് കാണപ്പെടുന്ന അലൈന്‍ എന്ന രാസവസ്തുവാണ് കണ്ണുനീര്‍ വരാന്‍ ഇടയാക്കുന്നത്. ഉള്ളി അരിയുമ്പോള്‍ അലൈന്‍ വായുവുമായി കൂടിച്ചേര്‍ന്ന് കണ്ണിലെയും മൂക്കിലേയും ഞരമ്പുകളെ പ്രകോപിപ്പിക്കുന്നു. നാഡികള്‍ ഈ വിവരം തലച്ചോറിലെത്തിക്കുന്നു. എരിവിന് ശമനം നല്‍കാനായി കണ്ണീര്‍ പൊഴിക്കാന്‍ തലച്ചോര്‍ നിര്‍ദ്ദേശം നല്‍കുന്നു.