ചില ചെടികള്‍ക്ക് പൂക്കള്‍ ഇല്ലാത്തതെന്തുകൊണ്ട്?
സസ്യങ്ങള്‍ക്കെല്ലാം പൂക്കള്‍ ഉണ്ടായിരിക്കണമെന്ന് നമ്മുടെ ധാരണ . നമുക്ക് സുപരിചിതമായ ചെടികള്‍ക്കും വൃക്ഷണങ്ങള്‍ക്കും എല്ലാം പൂക്കള്‍ ഉള്ളതാണിതിനു കാരണം. പക്ഷെ ഭൂമിയുടെ മൊത്തം ചരിത്രമെടുത്താല്‍ അടുത്ത കാലത്ത് മാത്രമാണ് പൂക്കള്‍ ഉള്ള സസ്യങ്ങള്‍ പരിണമിച്ചുണ്ടായതെന്നു കാണാം. കല്‍ക്കരിയായി നമുക്ക് കിട്ടുന്ന കാര്ബോണിഫറസ് മഹായുഗത്തിലെ കാടുകളില്‍ പൂക്കള്‍ ഉള്ള വൃക്ഷവും ഉണ്ടായിരുന്നില്ല.പന്നല്‍ച്ചെടികള്‍ മഴക്കാലത്ത് മതിലിന്മേലും മറ്റും ധാരാളമായി കാണുന്ന ശൈവലങ്ങള്‍ ഇവയെല്ലാം പൂക്കള്‍ ഇല്ലാത്ത ചെടികളാണ്.വിത്തുകള്‍ക്ക് പകരം അവ സ്പോറുകളാണ് ഉത്പാദിപ്പിക്കുന്നത്.സൂചിയിലക്കാടുകളിലെ വൃക്ഷങ്ങളും പൂക്കളില്ലാത്തവയാണ്.കോണുകളാണവയുടെ പ്രജനനാവയവങ്ങള്‍.