ഇലപൊഴിയുന്നത് എന്തുകൊണ്ട്?
മരങ്ങള്‍ക്കും അതിലെ ഇലകള്‍ക്കും ആയുര്‍ദൈര്‍ഘ്യo വളരെ വളരെ വ്യത്യാസമുണ്ട്. ഇലകള്‍ക്ക് വാര്‍ധക്യം വളരെ പെട്ടെന്ന് എത്തി അവ സ്വാഭാവികമരണമടയുന്നു. ഈ മരണത്തെ senescence എന്നു വിളിക്കുന്നു.
ഇലഞെട്ടിന്റെ അടിഭാഗത്ത് ഒരുനിര കോശങ്ങളുണ്ട്. ഇവ ഭന്ജ്ഞനകോശനിരകള്‍ എന്നറിയപ്പെടുന്നു. ഇലക്ക് വാര്‍ദ്ധക്യമാകുന്നതോടെ അതില്‍ അവശേഷിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളും പോഷകങ്ങളും വൃക്ഷത്തിലെക്ക് പ്രവേശിക്കുന്നു. ഈ സമയം ഭജ്ഞനകോശനിര ഇലയെ മരത്തില്‍ നിന്നും വേര്‍പെടുത്തുന്നു.
എന്നാല്‍ നേരത്തെ വെള്ളവും ധാതുലവണങ്ങളും കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ചില കോശങ്ങള്‍ ഇവയെ പിന്നെയും കുറച്ചുനാള്‍ കൂടി മരത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. പക്ഷേ കാറ്റിന്റെ ശക്തിയാലും ഇലയുടെ ഭാരത്താലും അധികനാള്‍ ഇലക്ക് മരത്തില്‍ പിടിച്ചുനില്‍ക്കാനാകില്ല.