പിടക്കോഴി പകല്‍മാത്രം മുട്ടയിടുന്നത് എന്തുകൊണ്ട്??
അതിസങ്കീര്‍ണമായ ഒരു പ്രവര്‍ത്തനത്തിലൂടെയാണ് കോഴിമുട്ട രൂപം കൊള്ളുന്നത്.പിടക്കോഴിയുടെ അണ്ഡാശയത്തില്‍ രൂപം കൊള്ളുന്ന പ്രത്യുല്പാദന കോശമാണ് കോഴിമുട്ട.
പിടക്കോഴിയുടെ കണ്ണില്‍ പ്രകാശം വീഴുമ്പോള്‍ അതിന്‍റെ റെറ്റിനയില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുകയും അത് പിറ്റ്യൂറ്ററി ഗ്രന്ഥിയെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ലൂട്ടനൈസിങ്ങ് ഹോര്‍മോണ്‍ മുട്ടയുടെ ഉത്പാദനത്തിന് കാരണമാകുന്നു.
പിടക്കോഴിയുടെ അണ്ഡാശയത്തില്‍ നേര്‍ത്ത പാടക്കൊണ്ട് പൊതിഞ്ഞ ധാരാളം അണ്ഡങ്ങള്‍ ഉണ്ടായിരിക്കും.അണ്ഡവും പാടയുo ചേര്‍ന്നുള്ള കോശത്തിനെ ഫോളിക്കിള്‍ എന്നു പറയുന്നു. ലൂട്ടനൈസിങ്ങ് ഹോര്‍മോണ്‍ ഫോളിക്കിളുകളെ ഉത്തേജിപ്പി ക്കുന്നതോടെ ovulation ആരംഭിക്കുന്നു. ഹോര്‍മോണ്‍ സ്രവമുണ്ടായി 6,8 മണിക്കൂറുകള്‍ക്കുശേഷം അണ്ഡോല്‍സര്‍ജനം നടക്കും.ഹോര്‍മോണ്‍ ഉല്പാദനം നടക്കുന്നത് പാതിരാത്രിക്കും രാവിലെ എട്ടുമണിക്കുമിടയ്ക്കാണ് അണ്ഡോല്‍സര്‍ജനം നടക്കുന്നത് പകല്‍സമയത്തും, ഇതു കഴിഞ്ഞ് 24 മണിക്കൂര്‍ കൊണ്ട് ഒരു കോഴിമുട്ടയുടെ നിര്‍മാണം പൂര്‍ത്തിയാകും,ഇങ്ങനെ 24 മണിക്കൂറിനുശേഷം മുട്ട പുറത്തു വരുന്നതിനാലാണ് ഇത് പകലാകുന്നത്.