പൂച്ചക്ക് മീശരോമങ്ങളുള്ളത് എന്തുകൊണ്ട്??
പൂച്ചയുടെ മീശരോമങ്ങള്‍ അലങ്കാരത്തിനുള്ളവയാണെന്നാണ്.ധാരണയെങ്കില്‍ അത് തിരുത്തുക.ഇരതേടി നടക്കുമ്പോള്‍ പരിസരത്തേക്കുറിച്ച് മനസിലാക്കുന്നതിന് കണ്ണ് , ചെവി, തുടങ്ങിയ അവയവങ്ങളോടൊപ്പം പൂച്ച അതിന്‍റെ മീശരോമങ്ങളും ഉപയോഗിക്കുന്നു.രാത്രി നേരത്ത് ഇരതേടുന്നതിന് മീശരോമങ്ങള്‍ പ്രേത്യേകിച്ചും പ്രയോജനപ്പെടുന്നു.ഇരുണ്ട മാളങ്ങളിലേക്കും കലവറ മുറിയിലേക്കും മറ്റും പ്രവേശിക്കുന്നതിന് മുമ്പ് പൂച്ച തല മുന്‍പോട്ടു നീട്ടി മീശരോമങ്ങള്‍ കൊണ്ട് ചുറ്റുപാടുകളെക്കുറിച്ച് മനസിലാക്കുന്നു.ചുരുക്കത്തില്‍ പൂച്ചയുടെ പ്രധാന സംവേദനാവയവങ്ങളിലൊന്നാണ് അതിന്റെ മീശരോമo.