EncyclopediaTell Me Why

പക്ഷികള്‍ കല്ല്‌ തിന്നുന്നത് എന്തിന്?

പക്ഷികള്‍ ധാന്യങ്ങള്‍ തിന്നുന്നതിനോടൊപ്പം ചെറിയ കല്ലുകളും കൂടി കൊത്തിത്തിന്നുന്നുണ്ട്. പക്ഷികള്‍ക്ക് മണ്ണിരയേയും മറ്റും പോലെ പല്ലുകളില്ലെന്ന് അറിയാമല്ലോ? അതിനാല്‍ ഭക്ഷണം ചവച്ചിറക്കക്കാന്‍ സാധിക്കുന്നില്ല. അവയുടെ അന്നപഥത്തില്‍ പേശീ സമൃദ്ധമായ ഗിനാര്‍ട് എന്ന ഒരു കനത്ത അറയുണ്ട്. ആഹാരസാധനങ്ങള്‍ ഇവിടെ വച്ചാണ് അരയ്ക്കപ്പെടുന്നത്.ഈ പ്രക്രിയയില്‍ പക്ഷികള്‍ അകത്താക്കുന്ന കല്ലുകളും അവയെ സഹായിക്കുന്നു. കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കല്ലുകള്‍ക്കൊപ്പം മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശരിയായി പൊടിഞ്ഞരയുന്നു. ഇങ്ങനെ അരയ്ക്കപ്പെട്ട ഭക്ഷണം ആമാശയത്തിന്റെ മുന്‍ ഭാഗത്തുനിന്ന് പുറപ്പെടുന്ന എന്‍സൈമുകളുമായി കൂടിക്കലര്‍ന്ന്പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടാനായി കുടലിലേക്ക് പോകുന്നു.
ഓസ്ട്രിച്ച് പക്ഷികള്‍ ഭക്ഷണം നന്നായി അരയ്ക്കാനായി ഉരുളന്‍ കല്ലുകള്‍ വിഴുങ്ങുക പതിവുണ്ട്.