തേനീച്ച മൂളുന്നത് എന്തുകൊണ്ട്??
തേനീച്ച നമ്മെപോലെ മൂക്കുകൊണ്ടും വായകൊണ്ടുമൊക്കെയാണ് മൂളുന്നതെന്ന് വല്ലവരും ധരിച്ചിട്ടുണ്ടെങ്കില്‍ അത് ശുദ്ധ അബദ്ധമാണെ.തേനീച്ചയുടെ ‘മൂളല്‍’ അതിന്റെ ചിറകുകളുടെ ദ്രുതഗതിയിലുള്ള ചലനo(വിറയല്‍) മൂലമുണ്ടാക്കുന്നതാണ്.തേനീച്ച അതിന്റെ ചിറക് സെക്കന്റില്മ 400 വട്ടം എന്ന കണക്കിന് വിറപ്പിക്കുന്നു.അതിവേഗത്തിലുള്ള ഈ ചലനം വായുവില്‍ ഉണ്ടാക്കുന്ന കമ്പനങ്ങള്‍ നമ്മുടെ ചെവിയിലെത്തുമ്പോള്‍ അത് ഒരു മൂളക്കമായി നമുക്ക് അനുഭവപ്പെടുന്നു.