ഉറുമ്പുകള്‍ വരിവരിയായി പോകുന്നത് എന്തുകൊണ്ട്??
ഉറുമ്പുകള്‍ ഒരുതരo രാസവസ്തുക്കള്‍ സ്രവിപ്പിക്കാറുണ്ട്.ഈ രാസവസ്തുക്കള്‍ തേച്ച് വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നത്കൊണ്ടാണ് ഉറുമ്പുകള്‍ വരിവരിയായി പോകുന്നത്.സാമൂഹിക ജീവികളായ തേനീച്ചകള്‍ക്കും ഉറുമ്പുകള്‍ക്കും മറ്റും മണത്തറിയുന്നതിനുള്ള കഴിവ് വളരെയധികം മികച്ചതാണ്.ഒരേ കൂട്ടിലെ അംഗങ്ങള്‍ തമ്മില്‍ തിരിച്ചറിയുന്നത് മണത്തിലൂടെയാണ്.ശരിയായ മണം ഇല്ലാത്തവരെ അവര്‍ കൂട്ടില്‍ കയറാന്‍ അനുവദിക്കില്ല.ഭക്ഷണം കണ്ടെത്തുന്നതിലാണ് ഈ കഴിവിന്റെ പ്രധാന ഉപയോഗം.
രാഗനിരീക്ഷരായ ഉറുമ്പുകള്‍ ഭക്ഷ്ണമുള്ള സ്ഥലം കണ്ടെത്തിയാലുടന്‍ കൂട്ടിലേക്ക്തിരിക്കുന്നു.വഴി നീളെ ഒരു രാസവസ്തു വീഴ്ത്തിക്കൊണ്ടായിരിക്കും ഈ മടക്കയാത്ര.ഫെറോമോന് എന്നാണ് ഈ രാസവസ്തുവിന്റെ പേര്.വയറിന്റെ പിന്നറ്റത്തുള്ള ഒരു ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്.ഈ ഫെറോമോന് മറ്റ് ഉറുമ്പുകള്‍ വഴി കാട്ടുന്നു.ഉറുമ്പുകള്‍ മണവും രുചിയും ഒക്കെ അറിയുന്നത് ഒരേ അവയവങ്ങള്‍ കൊണ്ടാണ്. ഫെറോമോന് പോലുള്ള വസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയങ്ങള്‍ ശരീരത്തിലെവിടെയും ആകാം.ചിത്രശലഭങ്ങള്‍ , തേനീച്ചകള്‍, എന്നിവയും രാസവസ്തുക്കള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താറുണ്ട്.
ചിലയിനം ഉറുമ്പുകള്‍ വഴി കണ്ടെത്തുന്നത് അടയാളങ്ങള്‍ ഓര്‍മവച്ചാണ്.അതേ തരo ഉറുമ്പുകള്‍ ചുറ്റുപാടും പരതി ഓടിനടന്ന് ഭക്ഷണം കണ്ടെത്തുന്നത് കാണാം.