ചാവുകടലിന് ആ പേര് വന്നത് എന്തുകൊണ്ട്?
ചാവുകടല്‍ യഥാര്‍ത്ഥത്തില്‍ കടലല്ല വിസ്തൃതിയിലുള്ള ഒരു തടാകമാണ്. നദികള്‍ ചാവുകടലില്‍ എത്തിക്കുന്ന ഉപ്പിന് പുറത്തേക്ക് പോകാന്‍ വഴിയില്ലാത്തതിനാല്‍ അവിടെ തങ്ങി നില്‍ക്കുന്നു. ചാവുകടലിലെ ഉപ്പിന്‍റെ അളവ് 11,600,000,000 ടണ്‍ ആണ്.ഉപ്പിന്‍റെ അളവ് ഈ ജലത്തെ അതീവ സാന്ദ്രമാക്കിയിരിക്കുന്നു. ഒരു ജല ജന്തുവിനും അവിടെ ജീവിക്കാനാവുകയില്ല. അങ്ങനെയാണ് ഈ പേര് വീണത്. തടാകത്തിലെ ജലോപരിതലത്തില്‍ ഇരിക്കുകയോ കിടക്കുകയോ ഒക്കെ ആവാം സാന്ദ്രത കൂടുതലായതുകൊണ്ട് താഴ്ന്നു പോകില്ല.
സമുദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപ്പുള്ളത് അറ്റ്ലാന്റിക്ക് സമുദ്രത്തിലും ഏറ്റവും കുറവ് പോളാര്‍ കടലിലുമാണ്.