ചാവുകടലിന് ആ പേര്‍ വന്നതെന്തുകൊണ്ട്??
ഇസ്രയേല്‍-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ മധ്യധരന്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ള തടാകമാണ് ചാവുകടല്‍ .സത്യത്തില്‍ ചാവുകടല്‍ എന്നാ പേര് തികച്ചും തെറ്റിദ്ധാരണ ജനകമാണ്.ഒന്നാമതായി പേര് സൂചിപ്പിക്കുന്നതു പോലെ അതൊരു കടലല്ല. മറിച്ച് വിശാലമായ ഒരു തടാകമാണ്.ലോകത്തിലെ ഏറ്റവും കൂടുതല്‍ ഗാഡതയുള്ള ഉപ്പുവെള്ളം അടങ്ങിയിട്ടുള്ള തടാകമാണിത്.സാധാരണ കടല്‍വെള്ളത്തേക്കാള്‍ ഏഴെട്ടുമടങ്ങ് ഉപ്പു൦ മറ്റു ലവണങ്ങളും ചാവുകടലിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്.ഉപ്പിന്റെയും ലവണങ്ങളുടെയും സാന്ദ്രതക്കൂടുതല്‍ നിമിത്തം മത്സ്യങ്ങള്‍ക്കോ മറ്റു സാധാരണ ഇനം കടല്‍ജീവികള്‍ക്കോ അതില്‍ ജീവിക്കാനാവില്ല.ഇക്കാരണത്താലാണ് ‘ ചാവുകടല്‍’ എന്നാ പേരുണ്ടായത്.പക്ഷേ ഇവിടെയും പേര് സൃഷ്ടിക്കുന്ന ഒരു കുഴപ്പമുണ്ട്.ചാവുകടല്‍ എന്ന പേര്‍ കേള്‍ക്കുമ്പോള്‍ യാതൊരുവിധ ജീവികളും ഇല്ലാത്ത കടല്‍ എന്നാണല്ലോ നാം ധരിക്കുക. ആ ധാരണ തെറ്റാണ്.ഉപ്പ് ഭക്ഷണമാക്കി ജീവിക്കുന്ന പലവിധ സൂക്ഷ്മജീവികളും ചാവുകടലിലെ സസുഖം വാഴുന്നുണ്ട്.ഹാലോ ബാക്ടീരിയം, ഹാലോബിയം, ഡ്യൂണാലൈലോ എന്നീ സൂക്ഷമജീവികള്‍ ഉദാഹരണമാണ്.സൂര്യപ്രകാശമുപയോഗിച്ച് ആഹാരം പാകം ചെയ്യാന്‍ കഴിവുള്ളതാണ് സമാനമായ ഒരു വര്‍ണകം സ്വയം ഉത്പാദിപ്പിച്ച് അതിന്‍റെ സഹായത്തോടെയാണ് ഈ ജീവികള്‍ ആഹാരം പാകം ചെയ്യുന്നത്.
ചാവുകടലിലെ പൊട്ടാഷ്,മഗ്നീഷ്യം,യൗഗികങ്ങള്‍,ബ്രോമൈഡുകള്‍ എന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്.നിരവധി രാസവള വ്യവസായശാലകള്‍ ഇവ പ്രയോജനപ്പെടുത്തിവരുന്നു.
ചാവുകടലിലെ വെള്ളം സാന്ദ്രത കൂടിയതിനാല്‍ അതില്‍ മനുഷ്യന് മുങ്ങിക്കിടക്കാന്‍ പ്രയാസമാണ്.മാത്രമല്ല മനുഷ്യന്‍ അതില്‍ വീണാല്‍ പൊന്തിക്കിടക്കുകയും ചെയ്യും.ചാവുകടലിലെ വെള്ളത്തില്‍ പൊന്തിക്കിടന്നു പാത്രം വായിക്കുന്ന വിനോദസഞ്ചാരികളുടെ ചിത്രങ്ങള്‍ പ്രസിദ്ധമാണ്.