EncyclopediaTell Me Why

വെള്ളത്തിലെ മത്സ്യത്തെ കൈ കൊണ്ടു പിടിക്കാന്‍ പറ്റാത്തത് എന്തുകൊണ്ട്?

പ്രകാശം ഒരു മാധ്യമത്തില്‍ നിന്നു മറ്റൊന്നിലേക്കു കടക്കുമ്പോള്‍ അതിനു അപഭംഗം സംഭവിക്കുന്നു. ഒരു പാത്രത്തിന്‍റെ അടിത്തട്ടില്‍ ഒരു നാണയം വച്ചതിനുശേഷം അതില്‍ സാമാന്യം ഉയരത്തില്‍ വെള്ളം നിറച്ചിട്ട്‌ നമ്മള്‍ നാണയത്തെ നോക്കിയാല്‍ നാണയം കുറച്ച് ഉയര്‍ന്നുകാണുന്നതായി തോന്നും. ഇത് നാണയത്തില്‍ നിന്നുള്ള പ്രകാശരശ്മി പ്രവേശിക്കുമ്പോള്‍ , രണ്ടു മാധ്യമങ്ങളുടെയും സ്പര്‍ശനതലത്തില്‍വച്ച് അതിനു അപഭംഗം സംഭവിക്കുന്ന- തിനാലാണ്.ഇത് തന്നെയാണ് വെള്ളത്തിലുള്ള മത്സ്യത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. യഥാര്‍ഥത്തില്‍ മത്സ്യം സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനത്ത് മത്സ്യം സ്ഥിതിചെയ്യുന്നതായി നമുക്ക് തോന്നുന്നു.കണ്ണുകളെ വിശ്വസിച്ച് ആ സ്ഥാനത്തു കൈക്കൊണ്ടു ചെല്ലുമ്പോള്‍ അവിടം ശൂന്യം.