EncyclopediaTell Me Why

പേടിക്കുന്നത് എന്തുകൊണ്ട്?

  ഇരുട്ടത്ത് നടക്കാന്‍ നമുക്ക് പേടിയാണ്. ആഴമുള്ള ഒരു കിണറും, ഉയരമുള്ള കെട്ടിടവും നമുക്ക് പേടിയുണ്ടാകുന്നു. അപരിചിതനായ ഒരാളെ കണ്ടാലുടനെ അയാള്‍ കള്ളനാണെന്നും, ഭീകരനാണെന്നുമൊക്കെ ചിന്തിച്ച് നമുക്ക് പേടിയുണ്ടാവാന്‍ തുടങ്ങുന്നു. എന്തിന് നിലാവുള്ള രാത്രിയില്‍ വാഴയിലകള്‍ കാറ്റത്ത് അനങ്ങുന്നത് കണ്ടാല്‍ മതി നാം പേടിച്ചു വിറച്ചു തുടങ്ങും. യക്ഷിക്കഥകളും ഭീകരസിനികമകളും നമുക്ക് പേടിയുണ്ടാക്കുന്നു. എന്താണ് പേടി? എങ്ങനെയാണ് പേടി ഉണ്ടാകുന്നത്.

   നമ്മുടെ തലച്ചോറിന്റെ ഏതാണ്ട് ഉള്ളിലായി അമിഗ്ഡാല എന്ന ഒരു ചെറിയ ഭാഗത്തുണ്ട്. ഓര്‍മ്മശക്തിയും പേടിയുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് ഈ ഭാഗം ജീവിതത്തിലുണ്ടായ പേടിപ്പിക്കുന്ന പല അനുഭവങ്ങളും, കാഴ്ചകളും സംഭവങ്ങളും, ഈ ഭാഗം ഓര്‍മ്മിച്ചു വയ്ക്കും. വീണ്ടും അതുപോലൊരു സംഭവം ഉണ്ടാകുകയും ഉണ്ടാകാനിടയാകുമെന്നു തോന്നുകയോ ചെയ്യ്താല്‍ പഴയ സംഭവത്തിന്റെ ഓര്‍മ്മയില്‍ അമിഗ്ഡാല നമ്മില്‍ പ്രതികാരങ്ങള്‍ ഉണ്ടാക്കുന്നു.

   തലച്ചോറിലെ ഈ ഭാഗത്തെക്കുറിച്ചും പേടിയുടെ കാരണത്തെക്കുറിച്ചും വളരെ അടുത്ത കാലം വരെ നമുക്ക് വലിയ അറിവുമൊന്നും ഉണ്ടായിരുന്നില്ല. സമീപകാലത്ത് എലികളില്‍ നടത്തിയ ചില പരീക്ഷണങ്ങളാണ് ഇത് വെളിപ്പെടുത്തിയത്. അമിഗ്ഡാല എന്നാ ഭാഗം തലച്ചോറില്‍ നിന്ന് എടുത്തു മാറ്റിയ ചില എലികളുടെ പേടി തീരെ ഇല്ലാതെയായി. ചില എലികള്‍ പൂച്ചകളെ ആക്രമിക്കാന്‍ ധൈര്യം കാട്ടുകയും ചെയ്യ്തു. മനുഷ്യരില്‍ തലച്ചോര്‍ ശാസ്ത്രക്രിയസമയത്ത് അമിഗ്ഡാലയെ ചെറുതായി ഒന്ന് ഉണര്‍ത്തി നോക്കിയപ്പോള്‍ മനുഷ്യന്‍ വിയര്‍ക്കാനും ഹൃദയം പടപടാ മിടിക്കാനും തുടങ്ങി. അതോടെ അമിഗ്ഡാലയുടെ പ്രവര്‍ത്തനം വ്യക്തമായി.

  ഈ ഭാഗം എടുത്തുമാറ്റി ധീരന്മാരാകമെന്നു കരുതണ്ട. മനുഷ്യന് വളരെ ആവശ്യമുള്ള ഭാഗമാണിത്. അമിതധൈര്യം മനുഷ്യനെ പല ഏടാകൂടങ്ങളിലും എടുത്തുചാടിക്കും, നമുക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കര്‍ത്തവ്യമാണ് അമിഗ്ഡാലയുടേത്.