കടലാസു കത്തുമ്പോള്‍ കിട്ടുന്ന ചാരത്തിന്റെ തൂക്കം കുറവാകുന്നത് എന്തുകൊണ്ട്??
കടലാസ് എന്നത് പ്രധാനമായും സെല്ലുലോസ് ആണ്.സെല്ലുലോസ് കാര്‍ബണിന്റെ ഒരു സംയുക്തമാണ് .ഇത് കത്തുമ്പോള്‍ കാര്‍ബണ്‍,ഹൈഡ്രജന്‍, എന്നിവ യഥാക്രമം കാര്‍ബണ്‍ഡയോക്‌സയിഡും ജലവുമായി മാറുന്നു.കാര്‍ബണ്‍ഡയോക്‌സയിഡ് വാതകമായതിനാല്‍ പുറത്തേക്ക് നഷ്ടപ്പെടുന്നു.കത്തുമ്പോള്‍ താപം ഉണ്ടാകുന്നതിനാല്‍ അതുപയോഗിച്ച് ജലം ബാഷ്പമായി പുറത്തുപോകുന്നു.അവശേഷിക്കുന്ന കരിയും മറ്റുമാണ്.കത്തല്‍ മൂലമുണ്ടായ ചില ഘടകങ്ങള്‍ പുറത്തേക്ക് നഷ്ടപ്പെട്ടതിനാല്‍ ബാക്കി ഭാഗത്തിന്‍റെ ഭാരം കുറവായിരിക്കും.