കണ്ണ് ചിമ്മുന്നത് എന്തുകൊണ്ട്??
കണ്ണ് ചിമ്മുന്നത് കണ്‍പീലികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണിനു മുമ്പില്‍ കാണുന്ന നേര്‍ത്ത രോമങ്ങളാണു കണ്‍പീലികള്‍, കണ്ണിലേക്ക് കടക്കാന്‍ സാധ്യതയുള്ള പൊടിപടലങ്ങളെ തടഞ്ഞു നിര്‍ത്തുകയാണ് കണ്‍പീലികളുടെ ധര്‍മ്മം, കണ്ണില്‍ കണ്ണുനീരെത്തുന്നതും കണ്ണു ചിമ്മുന്നത് മൂലമാണ്. തന്മൂലം കണ്ണില്‍ വീണ പൊടി പടലങ്ങളെ കഴുകിക്കളയാന്‍ സഹായിക്കുന്നു. കണ്‍പോളകളില്‍ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന കണ്ണുനീര് കണ്ണിലെ പൊടിപടലങ്ങള്‍ കഴുകിക്കളയുന്നു. കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരി ക്കാതിരിക്കാനായി എണ്ണയുടെ ഒരു നേര്‍ത്ത ആവരണമുണ്ടാക്കുന്നത് കണ്‍പോളകളാണ്, കണ്ണിനു എന്തെങ്കിലും അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം മൂലം കണ്‍പോളകള്‍ താനേ അടയുന്നു. തന്മൂലം കണ്ണ് സംരക്ഷിക്കപ്പെടുന്നു.