EncyclopediaScienceTell Me Why

പാമ്പും കീരിയും ശത്രുക്കളാണെന്ന് പറയുന്നത് എന്ത്കൊണ്ട്??

പാമ്പുകളെ കൊല്ലുന്ന കാര്യത്തില്‍ കീരിയും മയിലും പ്രത്യേക സാമര്‍ത്ഥ്യമുള്ളവയാണ്.പാമ്പിനെ കീഴ്പ്പെടുത്തുവാനുള്ള കീരിയുടെ പല അടവുകളില്‍ ഒന്ന് വളരെ വേഗം ഒഴിഞ്ഞു മാറലാണ്.ഒരിക്കല്‍ കൊത്തിയിട്ട്‌ പാമ്പ്‌ വീണ്ടും ഫണം ഉയര്‍ത്തുന്നതിന് മുമ്പു തന്നെ കീരി അതിന്മേല്‍ ചാടിവീഴും.

   കീരിക്ക് തന്‍റെ ദേഹത്തുള്ള രോമങ്ങളെ ഉയര്‍ത്തി നിര്‍ത്താനുള്ള കഴിവുണ്ട്.അങ്ങനെ ചെയ്യുമ്പോള്‍ കീരിയുടെ വലിപ്പത്തെക്കുറിച്ച് പാമ്പിന് തെറ്റായ ധാരണയുണ്ടാവുകയും അത് കൊത്തുന്നത്.കീരിയുടെ ദേഹത്തില്‍ ഏല്ക്കാതിരിക്കുകയും ചെയ്യുന്നു.ഇതിനു പുറമെ വേറൊരു സംഗതികൂടിയുണ്ട്.കീരിയുടെ ശരീരത്തിന് പാമ്പിന്‍റെ വിഷത്തെ ചെറുക്കാനുള്ള ശക്തി വളരെ കൂടുതലാണ്.

   വളരെ വിഷമുള്ള പാമ്പുകളെപ്പോലും കീരി കൊന്നുതിന്നാറുണ്ട്.കീരിയുടെ പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്ന് പാമ്പാണ്.ഇതുകൊണ്ടായിരിക്കും പാമ്പും കീരിയും ശത്രുക്കളാണെന്ന് പറയുന്നത്.