എട്ടുകണ്ണന്‍ ആര്?
എട്ടുകാലി തന്നെയാണ് കഥാപാത്രം എട്ടുകാലിക്ക് കാലുകള്‍ മാത്രമല്ല കണ്ണുകളും എട്ടെണ്ണമുണ്ട്. രണ്ടു വലിയ കണ്ണുകള്‍ അവയ്ക്ക് തൊട്ടു താഴെ നാല് ചെറിയ കണ്ണുകള്‍ തലയ്ക്കു മുകളില്‍ രണ്ടുകണ്ണുകള്‍ ആകെ കണ്ണുകളുടെ എണ്ണം എട്ട് അതിവിശിഷ്ടമായ വലകെട്ടി പതിയിരുന്ന് വലയില്‍ കുരുങ്ങുന്ന ഇരകളുടെമേല്‍ ചാടിവീണ് ഭക്ഷിക്കുന്ന എട്ടുകാലിയെ ഈ എട്ടുകണ്ണുകള്‍ ചില്ലറയൊന്നുമല്ല സഹായിക്കുന്നത്. എട്ടു കണ്ണുകളുണ്ടെങ്കിലും ഇവയെ കാലുകളുടെ എണ്ണവുമായി ബന്ധപ്പെടുത്തിയാണ് വിളിക്കുന്നത്.