EncyclopediaInventions

മെഴുകുതിരിയുടെ തിരി കണ്ടുപിടിച്ചത് ആര്?

  പണ്ട് മൃഗങ്ങളുടെ കൊഴുപ്പുകൊണ്ടാണ് മെഴുകുതിരി നിര്‍മ്മിച്ചിരുന്നത് പുല്ലുകളും വള്ളികളുമായിരുന്നു അന്നത്തെ മെഴുകുതിരിയുടെ തിരിയായി ഉപയോഗിച്ചിരുന്നത്. പക്ഷേ കത്തുമ്പോള്‍ ഒരു കുഴപ്പമുണ്ടായിരുന്നു. കത്തിക്കഴിഞ്ഞ തിരിയുടെ മുകള്‍വശം ഇടയ്ക്കിടെ മുറിച്ചുകളയണം. ഇല്ലെങ്കില്‍ കൊഴുപ്പ് കത്തിത്തീരുന്നതിനനുസരിച്ച് തീജ്വാല താഴേക്കിറങ്ങുകയില്ല. പിന്നീട് മെഴുകുതിരിയുടെ തിരിയായി നൂലുപയോഗിച്ചു. പക്ഷെ അവയിലും ഈ കുഴപ്പം ഉണ്ടായിരുന്നു. ഒറ്റയൊരു നൂലിന് പകരം കുറേ നൂലുകള്‍ ചേര്‍ത്ത് മെടഞ്ഞ് തിരിയുണ്ടാക്കി ഉപയോഗിച്ചാല്‍ ഈ കുഴപ്പം ഇല്ലാതാകുമെന്ന് 1824-ല്‍ ജീന്‍ജാക്വസ് കബാസെറെ എന്ന ഫ്രഞ്ചുകാരന്‍ കണ്ടുപിടിച്ചു. ഇതില്‍ മെഴുക് കത്തുന്നതോടൊപ്പം തിരിയുടെ അറ്റവും കത്തിത്തീരുന്നു.