ഉറക്ക ഗുളിക കണ്ടുപിടിച്ചത് ആര്?
ഉറക്കഗുളികകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? രാത്രിയില്‍ എത്രനേരം കിടന്നിട്ടും ഉറക്കം വരാത്ത സന്ദര്‍ഭങ്ങളില്‍ ഈ ഗുളിക ഒരെണ്ണം കഴിച്ചാല്‍ മതി, പെട്ടെന്ന് ഉറക്കം വരുകയായി! ഇതേപോലുള്ള ഗുളികകള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രചാരത്തിലുണ്ടായിരുന്നു.അവയെല്ലാ൦ ശക്തികുറഞ്ഞ ഒരുതര൦ വിഷമായിരുന്നു. മനുഷ്യനെ ഉറക്കുന്നതിനു പകരം ബോധം കെടുത്തുകയായിരുന്നു. അത്തരം ഗുളികകള്‍ ചെയ്യ്തിരുന്നത്. ശാസ്ത്രീയമായി ഉറക്കഗുളിക നിര്‍മ്മിച്ചത് 1903-ലായിരുന്നു. എ.ജി ബെയര്‍ എന്ന ജര്‍മ്മന്‍ കമ്പനിയിലെ ശാസ്ത്രജ്ഞന്മാരയിരുന്നു ആ പ്രധാന കണ്ടുപിടിത്തം നടത്തിയത്. വേറൊനാന്‍ എന്നായിരുന്നു ആ ഉറക്കഗുളികയുടെ പേര്.