EncyclopediaTell Me Why

പെട്രോമാക്സ് വിളക്ക് കണ്ടുപിടിച്ചത് ആര്?

1000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എണ്ണവിളക്കുകള്‍ കണ്ടുപിടിച്ചത്. പക്ഷേ ഇവയില്‍ നിന്ന് വളരെക്കുറിച്ച് പ്രകാശമേ ലഭിക്കുകയുള്ളൂ. നല്ല പ്രകാശം തരുന്ന വിളക്കുകള്‍ ഉണ്ടാക്കാനുള്ള ശ്രമം ഏകദേശം രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് തുടങ്ങിയത്. ഇന്ധനത്തെ ശക്തിയായി ചൂടാക്കി വാതകമാക്കി മാറ്റി കത്തിക്കുകയാണെങ്കില്‍ വളരെയധികം പ്രകാശം ലഭിക്കുമെന്ന് ഫ്രഞ്ച് എഞ്ചിനീയറായ ഫിലിപ്പ് ലെബര്‍ കണ്ടുപിടിച്ചു. 1799-ല്‍ അത്തരത്തിലൊരു ഗ്യാസ് വിളക്ക് അദ്ദേഹമുണ്ടാക്കി. തെര്‍മോലാമ്പ് എന്നു പേരുള്ള ആ വിളക്കില്‍ ഇന്ധനമായി കല്‍ക്കരിയാണ് ഉപയോഗിച്ചിരുന്നത്.ഇതായിരുന്നു ആദ്യത്തെ പെട്രോമാക്സ് വിളക്ക്.
എന്നാല്‍ ഇവയും വളരെയധികം പ്രകാശം നല്കുന്നവയായിരുന്നില്ല ഇന്ന് പെട്രോമാക്സുകളില്‍ കാണുന്ന മാന്‍റില്‍ എന്ന സൂത്രവിദു വന്നതോടെയാണ് അവ ശരിയായി പ്രകാശിപ്പിക്കാന്‍ കഴിഞ്ഞത്. കാള്‍ ഔര്‍ എന്ന ആസ്ത്രിയക്കാരനാണ് 1893-ല്‍ മാന്‍റില്‍ കണ്ടുപിടിച്ചത്.