തീപ്പെട്ടി കണ്ടുപിടിച്ചത് ആര്?
ജോണ്‍ വാക്കര്‍ എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞന്‍ തന്‍റെ പരീക്ഷണശാലയില്‍ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഒരു കമ്പെടുത്ത് പൊട്ടാഷ്, ആന്റിമണി എന്നീ രാസവസ്തുക്കള്‍ ഇളക്കി . പിന്നീട് കമ്പിന്റെ അറ്റത്ത് പറ്റിപിടിച്ചിരിക്കുന്ന ഈ രാസവസ്തുക്കളുടെ അവശിഷ്ടം ചുരണ്ടികളയാനായി നിലത്ത് ഉരച്ചപ്പോള്‍ അത് ആളിക്കത്തി. അതായിരുന്നു ലോകത്തെ ആദ്യത്തെ തീപ്പട്ടിക്കമ്പ്. 1826-ലാണ് ഈ സംഭവം നടക്കുന്നത്. അടുത്ത വര്‍ഷം അദ്ദേഹം അത്തരം തീപ്പെട്ടിക്കമ്പുകള്‍ നിര്‍മ്മിച്ചു. വെള്ള ഫോസ്ഫറസ് കലര്‍ത്തിയിരുന്ന ആ കമ്പുകള്‍ എവിടെ ഉരസിയാലും കത്തുന്ന അപകടകാരികളായിരുന്നു. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന അത്രയും അപകടകാരികളല്ലാത്ത സേഫ്റ്റി മാച്ചുകള്‍ ആദ്യമായി നിര്‍മ്മിച്ചത്.1885-ല്‍ സ്വീഡനിലെ ജൊഹാന്‍ലുണ്ട് സ്ട്രോമാണ്.