ഹെലികോപ്റ്റര്‍ കണ്ടുപിടിച്ചത് ആര്?
ലിയനാര്‍ഡോ ഡാവിന്‍ചിയുടെ മനസ്സിലാണ് ഹെലികോപ്റ്റര്‍ എന്ന ആശയം ആദ്യമായി ഉടലെടുത്തത്. 1877-ല്‍ എന്‍റിക്കോ ഫോര്‍ലാനിനിയാണ് ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യത്തെ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്. റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടിത്തത്തിന് ഏകദേശം 30 വര്‍ഷം മുമ്പാണ് ഇത് നടന്നത്, പങ്കകളുടെ സഹായത്താലാണ് ഹെലികോപ്റ്റര്‍ പറക്കുന്നത്. അതിന്‍റെ വേഗത അതിലുള്ള പങ്കകളുടെ വേഗതയെ ആശ്രയിച്ചിരിക്കുന്നു, ഒരു ഹെലികോപ്റ്ററിന് ഏതു ദിശയില്‍ വേണമെങ്കിലും സഞ്ചരിക്കുവാന്‍ സാധിക്കും. ഹെലികോപ്റ്ററിന്റെ വാലറ്റത്തുള്ള പ്രൊപ്പല്ലറും അതിന്‍റെ സഞ്ചാരദിശയെ സ്വാധീനിക്കുന്നു. അതിന് ഒരു സ്ഥലത്ത് നിന്ന് ലംബമായി ഉയര്‍ന്ന് പൊങ്ങുന്നതിനും ഏതു പ്രദേശത്തും ഇറങ്ങുന്നതിനും കഴിയുന്നു.