EncyclopediaTell Me Why

സില്‍ക്കുനൂല്‍ കണ്ടുപിടിച്ചത് ആര്?

സില്‍ക്കുനൂല്‍ കണ്ടുപിടിച്ചത് ആരാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നുമില്ല. ചൈനക്കാരാണ്‌ ഇത് കണ്ടുപിടിച്ചത് എന്നാണ് പൊതുവായുള്ള ഐതിഹ്യം, ചൈന ഭരിച്ചിരുന്ന ഹിസ്‌ലിംഗ്ഷീ എന്ന രാജ്ഞിയാണ് സില്‍ക്കുനൂല്‍, കണ്ടുപിടിച്ചെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്. ഒരു ദിവസം രാജ്ഞി ഉദ്യാനത്തിലിരിക്കുകയായിരുന്നു. അപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മള്‍ബറിച്ചെടിയുടെ ഇലകള്‍ ഏതോ ജീവി കരണ്ടു തിന്നുന്നതായി അവര്‍ കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഇലകള്‍ക്കിടയില്‍ ഒരു പുഴുവിനെ കണ്ടു. ആ പുഴുവിനെ എടുത്തപ്പോള്‍ അത് രാന്ജിയുടെ കൈയ്യില്‍ ഇരുന്ന ചൂടുള്ള ചായയില്‍ വീണു. രാജ്ഞി അതിലേക്ക് നോക്കിയപ്പോള്‍ പുഴുവിന്‍റെ ദേഹത്ത് നിന്നും മിനുസമുള്ള നേര്‍ത്ത നീണ്ട നൂല്‍ പുറത്തുവരുന്നതായി കണ്ടു. ഈ നൂലാണ് സില്‍ക്കുനൂലായി പിന്നീട് അറിയപ്പെട്ടത്.ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും സില്‍ക്കുനൂലിന്റെ രഹസ്യം കാലക്രമേണ വ്യാപിച്ചു.