പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചത് ആര്?
പ്ലാസ്റ്റിക്കിന്റെ ഇന്നത്തെ ഉപയോഗം കണ്ടാല്‍ ഈ വസ്തു കണ്ടുപിടിക്കുന്നതിനു മുമ്പ് മനുഷ്യര്‍ എത്ര ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് എന്നു തോന്നിപ്പോകും, ഇന്ന് എന്തും ഏതും പ്ലാസ്റ്റിക്കല്‍ നിര്‍മ്മിതമാണ്.
1907-ല്‍ ബേക്കലാണ്ട് എന്ന ശാസ്ത്രജ്ഞനാണ് പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചത്. ഫീനോളും ഫെര്‍മോല്‍ ഡി ഹൈഡും ചേര്‍ന്നാണ് ബേക്കലാണ്ട് പ്ലാസ്റ്റിക്ക് നിര്‍മ്മിച്ചത്. ലഘുവായ രണ്ടു തന്മാത്രകള്‍ കൂട്ടിച്ചെര്‍ത്ത് ഒരു വന്‍ തന്മാത്ര ഉണ്ടാക്കുക എന്നതാണ് പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിന്‍റെ തത്ത്വം. ഈ വന്‍തന്മാത്രയെ പോളിമര്‍ എന്നു വിളിക്കുന്നു. വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന പോളിമറുകളാണ് പ്ലാസ്റ്റിക്കുകള്‍.