ഗര്‍ഭപാത്രത്തില്‍ വച്ച് ഇര പിടിക്കുന്നത ആര്?
മാംസഭുക്കുകളായ ജന്തുക്കള്‍ ഇരപിടിച്ചാണ് ജീവിക്കുന്നത്. ഇരപിടിക്കുവാന്‍ ഈ ജീവികള്‍ വിവിധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. കുഴിയാന കുഴി കുഴിച്ചും, ചിലന്തി വല കെട്ടിയും, മറ്റു ചിലവ ഓടിച്ചിട്ടുo, ഒളിച്ചിരിക്കുന്നതെല്ലാം ഇര പിടിക്കുന്നു. പക്ഷേ ഇവയെല്ലാം ജനിച്ച് ഏറെ നാള്‍ കഴിഞ്ഞാണ് ഇര പിടിക്കാന്‍ പഠിക്കുന്നതും ഇരപിടിക്കുന്നതും, എന്നാല്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഈ വിദ്യ പഠിച്ച് പ്രയോഗത്തില്‍ വരുത്തുന്ന ഒരു വിരുതനുണ്ട്,യംങ്ങ് സാന്‍സ് എന്ന ഒരിനം സ്രാവാണു ഈ വീരപരാക്രമി. യംങ്ങ് സാന്റിന്റെ കുഞ്ഞുങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ തന്‍റെ സഹോദരനായ സഹമുറിയനെ അകത്താക്കും.