ആദ്യമായി അച്ചടിച്ച പുസ്തകം ഏത്?
കടലാസ് കണ്ടുപിടിച്ച ചൈനക്കാര്‍ തന്നെയാണ് അച്ചടിയും പുസ്തക നിര്‍മ്മാണവും കണ്ടുപിടിച്ചത്, രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര്‍ അച്ചടി ആരംഭിച്ചുവെന്നു പറയാം. ചൈനക്കാരനായ പീഷെങ്ങ് പതിനൊന്നാം നൂറ്റാണ്ടില്‍ മരക്കട്ടകളില്‍ കൊത്തിയെടുത്ത അച്ചുകള്‍ ഉപയോഗിച്ച് ആദ്യത്തെ പുസ്തകം അച്ചടിച്ചു.
അച്ചടിയും പിതാവായി അംഗീകരിച്ചത് ജര്‍മന്‍കാരനായ യോഹന്‍ ഗുട്ടന്‍ ബര്‍ഗിനെയാണ് പുതിയ സമ്പ്രദായത്തില്‍ ആദ്യ ഒരു പുസ്തകം അച്ചടിച്ചത് അദ്ദേഹമാണ്. 1456-ല്‍ ഒരു കലണ്ടറും 1456-ല്‍ ബൈബിളും അദ്ദേഹം അച്ചടിച്ചു.
ഒരു പേജില്‍ 42 വരി വീതമുള്ള രണ്ടു കോളങ്ങളില്‍ ആയാണ് ബൈബിള്‍ അച്ചടിച്ചത്. മനോഹരമായ ഈ പുസ്തകം കര്‍ദിനാള്‍ മാസറിന്‍റെ ലൈബ്രറിയില്‍ നിന്നാണ് കണ്ടെടുത്തത്.