ഒരു ദിവസം മുഴുവന്‍ സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന സ്ഥലം ഏത്?
ആര്‍ട്ടിക്ക് പ്രദേശത്ത് വേനല്‍ക്കാലത്ത് ഒരു ദിവസം മുഴുവന്‍ സൂര്യനുദിച്ചു നില്‍ക്കും. അതുപോലെ തന്നെ ദക്ഷിണാര്‍ധഗോളത്തിലും ഉത്തരാര്‍ധഗോളത്തിലും തണുപ്പുകാലത്തെ ഒരു പ്രത്യേക ദിവസം മുഴുവന്‍ സമയവും ഇരുട്ടായിരിക്കും, ഇവിടങ്ങളില്‍ ധ്രുവങ്ങളോടടുക്കുന്തോറും പൂര്‍ണ്ണമായും ഇരുട്ടുള്ള ദിവസങ്ങളുടെ എണ്ണം കൂടിക്കൂടി വരും, ധ്രുവത്തില്‍ ഒരു വര്‍ഷത്തിന്‍റെ ആറുമാസം ഇരുട്ടും ആറുമാസം വെളിച്ചവുമായിരിക്കും. ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിണാര്‍ദ്ധ ഗോളത്തിലും ഇത് വ്യത്യസ്ത കാലങ്ങളിലായിരിക്കും എന്നു മാത്രം.