ഏറ്റവും വിഷം കൂടിയ ജന്തു ഏത്??
പാമ്പും, എട്ടുകാലിയൊന്നുമല്ല ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി. തെക്കേ അമേരിക്കന്‍ കാടുകളില്‍ കണ്ടു വരുന്ന കോക്കോയ എന്ന ഒരിനം തവളകള്‍ക്കാണ് ലോകത്തിലേക്കും കൊടിയ വിഷമുള്ളത്. വെറും രണ്ടിഞ്ചു മാത്രമാണ് ഇവയുടെ വലിപ്പം ഈ തവളകളുടെ ശരീരത്തില്‍ നിന്നും ഒരു ഗ്രാം വിഷം എടുത്താല്‍ അതുകൊണ്ട് ഒരു ലക്ഷം പേരെ കൊല്ലാനാകും എന്നു പറഞ്ഞാല്‍ ആ വിഷത്തിന്റെ കാഠിന്യo ഊഹിക്കാമല്ലോ? പക്ഷേ ഭയക്കാനൊന്നുമില്ല. ഈ തവളകള്‍ക്ക് ഈ വിഷം ശത്രുവിന് നേരെ പ്രയോഗിക്കാനാവുകയില്ല, കാരണം വിഷം കുത്തിവയ്ക്കാന്‍ ഇവയ്ക്ക് കൊമ്പുകളോ പല്ലുകളോ മുള്ളുകളോ ഒന്നുമില്ല, ശത്രുക്കളില്‍ നിന്നും രക്ഷയ്ക്കാണ് ഇവര്‍ക്ക് ഈ വിഷം,ഈ തവളകളെ മറ്റാരും കൊന്ന് തിന്നുകയില്ല എന്നതാണ് നേട്ടം.