ഏറ്റവും വലിയ വല നെയ്യുന്ന ചിലന്തി ഏത്?
ചിലന്തികള്‍ പൊതുവേ വല കെട്ടിയാണ് ഇര പിടിക്കുന്നത്. പല വര്‍ഗ്ഗക്കാരുടെയും വലകള്‍ തമ്മില്‍ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ട്. ഇക്കൂട്ടത്തില്‍ ഭീമാകാരമായ വല കെട്ടുന്ന ചിലന്തിയുമുണ്ട്.
നെഫീല കുടുംബത്തില്‍പ്പെട്ട ഒരിനം ചിലന്തിയുടെ വലയുടെ ചുറ്റളവ് 1.8 മീറ്ററാണു. ഈ വലയെ താങ്ങി നിര്‍ത്തുന്ന നൂലുകള്‍ക്ക് ആറു മീറ്റര്‍ വരെ നീളമുണ്ടാകും.ന്യൂഗിനിയിലെ പപ്പുപാ പ്രദേശത്തുക്കാര്‍ ഈ ചിലന്തിവല ഉപയോഗിച്ച് മീന്‍ പിടിക്കുകപോലും ചെയ്യാറുണ്ട്. മഡഗാസ്കര്‍ നിവാസികളാവട്ടെ ഈ വല കൊണ്ട് വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നു.
എന്നാല്‍ വല കെട്ടാതെ ഇരപിടിക്കുന്ന ചിലന്തിയും ഉണ്ട്. ഞണ്ട്ചിലന്തി വല കെട്ടാറില്ല. അവ ഇരപിടിക്കാന്‍ ഒരു സൂത്രം പ്രയോഗിക്കുന്നു. ഒരു പുഷ്പത്തിന്റെ നടുഭാഗം എന്നു തോന്നിക്കുന്നവിധത്തില്‍ രൂപം പൂണ്ട് കാത്തിരിക്കുന്നു.പൂവെന്ന് കരുതി തേന്‍ നുകരാനെത്തുന്ന ജീവികള്‍ ഞണ്ടുചിലന്തിയുടെ ഭക്ഷണമായി മാറുന്നു. ചെന്നായ് ചിലന്തികളും വല കെട്ടാനൊന്നും മെനക്കെടുന്നില്ല. അവ ഇരകളെ ഓടിച്ചിട്ട് പിടിച്ച് വകവരുത്തുയാണ് പതിവ്. മറ്റു ചില ചിലന്തികളാകട്ടെ പശയുള്ള നൂല്‍ ഓടുന്ന പ്രാണികളുടെ മേല്‍ തുപ്പി തെറിപ്പിച്ചാണ് ഇര പിടിക്കുന്നത്.