EncyclopediaTell Me Why

കണ്ണടയുള്ള ജീവി ഏത്??

മനുഷ്യര്‍ മാത്രമല്ല ചില ജീവികളും കണ്ണട ഉപയോഗിക്കുന്നുണ്ട്. പക്ഷെ കൃത്രിമക്കണ്ണടയല്ലെന്നു മാത്രം. കടല്‍ പക്ഷികളാണ് പ്രകൃതിദത്തമായ കണ്ണട ഉപയോഗിക്കുന്ന ജീവികള്‍. കണ്ണിലെ പാടപോലുള്ള ചുവപ്പ് കലര്‍ന്ന ഒരു ദ്രാവകമാണ് ഇവരുടെ കണ്ണട, കടലിലേയും ആകാശത്തിലെയും ശക്തിയേറിയ പ്രകാശങ്ങളില്‍ നിന്നും ഇവയെ ഈ കണ്ണട രക്ഷിക്കുന്നു.
മനുഷ്യരും ഫ്രെയിമില്ലാതെ കണ്ണിന്റെ അകത്ത് ഉറപ്പിച്ചുവയ്ക്കാവുന്ന വളരെ നേരിയ കണ്ണടകളും കൂളിംഗ് ഗ്ലാസ്സിനുപകരമുള്ള ചില ദ്രാവകങ്ങളും ഉപയോഗിക്കുന്നുണ്ടല്ലോ.