ഉപ്പുകൊണ്ടു പണിത നഗരം ഏത്?
പോളണ്ടില്‍ വീലിസ്കോ എന്ന നഗരത്തില്‍ ഒരു വിശാലമായ ഉപ്പുഖനിയുണ്ട്. തുരങ്കങ്ങള്‍ നിറഞ്ഞ ഈ ഖനിക്കടിയിലെ ഉപ്പു നഗരത്തില്‍ എല്ലാ വസ്തുക്കളും നിര്‍മ്മിച്ചിരിക്കുന്നത് ഉപ്പുകൊണ്ടാണ്. റെയില്‍വെ സ്റ്റേഷനും ആരാധനാലയവും, തെരുവുകളും,വിളക്കുകാലുകളുമെല്ലാം ഉപ്പിലാണ് തീര്‍ത്തിരിക്കുന്നത്. ഉപ്പുഖനത്തൊഴിലാളികള്‍ അനേകവര്‍ഷം അധ്വാനിച്ചാണ് ഈ അത്ഭുത നഗരം പടുത്തുയര്‍ത്തിയത്.