EncyclopediaTell Me Why

കടല്‍ ഒച്ചിന് വിഷമുള്ളു ലഭിക്കുന്നത് എവിടെനിന്ന്?

ഇവ കരയിലെ ഒച്ചുകളുടെ വിഭാഗത്തില്‍പ്പെട്ടവയാണ്, കടല്‍ ഒച്ചുകള്‍ക്ക് പുറന്തോട് ഉണ്ടെങ്കിലും അത് വളരെ ലഘുവാണ്, മിക്കവയ്ക്കും നല്ല നിറമുണ്ടായിരിക്കും ഇവയുടെ പുറംഭാഗത്ത് സെറാറ്റ എന്നറിയപ്പെടുന്ന മാംസളമായ ഘടനകളുണ്ട്. ഇതില്‍ ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനുള്ള വിഷമുള്ളുകളട ങ്ങിയിരിക്കുന്നു. ഈ മുള്ളുകള്‍, കടല്‍ ഒച്ചുകള്‍ ഉണ്ടാക്കുന്നവയല്ല, ജെല്ലി മത്സ്യങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ഹൈഡ്രോയ്ഡുകളെ കടല്‍ ഒച്ചുകള്‍ ഭക്ഷിക്കുമ്പോള്‍ അവയുടെ ശരീരത്തിലുള്ള വിഷമുള്ളുകള്‍ യാതൊരു കേടും വരാതെ വയറ്റില്‍ നിന്നും സെറാറ്റകളില്‍ ചെന്ന് അവിടെ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്.