EncyclopediaTell Me Why

ഡാര്‍വിന്‍ തവളകള്‍ മുട്ട സൂക്ഷിക്കുന്നത് എവിടെ?

തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ഒരിനം തവളകളാണ് ഡാര്‍വിന്‍ തവളകള്‍, പെണ്‍ തവളകള്‍ നനവുള്ള സ്ഥലത്ത് മുട്ടയിടുന്നു, ആണ്‍ തവള ഈ മുട്ടകള്‍ക്ക് കണ്ണിലെണ്ണ ഒഴിച്ച് കാവലിരിക്കുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ആണ്‍ തവളകള്‍ ഈ മുട്ടകള്‍ വിഴുങ്ങുന്നു. മുട്ടകളെ ഭക്ഷിക്കുകയല്ല അവ ചെയ്യുന്നത്,ഈ മുട്ടകള്‍ വയറ്റിലെത്താതെ തൊണ്ടയിലുള്ള ഒരു സഞ്ചിയിലാണ് എത്തുന്നത്. സഞ്ചിയില്‍ കിടന്ന് വളര്‍ന്ന് മുട്ട വിരിയും, ആണ്‍ തവളകള്‍ തവളക്കുഞ്ഞുങ്ങളെ പുറത്തുവിടും. അമ്മയാണ് മുട്ടയിടുന്നതെങ്കിലും അച്ഛനാണ് അവസാനം കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.