CookingEncyclopediaPayasam Recipes

ഗോതമ്പ് റവ പായസം ഉണ്ടാക്കുന്നത് എങ്ങനെ?

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാകത്തിന് വെള്ളം വച്ചു തിളപ്പിക്കുക.ഗോതമ്പ് റവ പാറ്റി കഴുകി തിളച്ച വെള്ളത്തിലിടുക.ഗോതമ്പ് റവ വെന്ത ശേഷം ഇറക്കി വയ്ക്കുക.ഒരു ഉരുളിയില്‍ ശര്‍ക്കരയിട്ട് പാവാക്കി വെന്ത റവയും നെയ്യും 200 ഗ്രാം ചൌവ്വരിയും ചേര്‍ക്കുക.ശേഷം തേങ്ങ പിഴിഞ്ഞതിന്റെ മൂന്നാം പാലും ഒഴിച്ചു തിളപ്പിച്ചു വാങ്ങുക.അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കയും കുറച്ചു നെയ്യില്‍ പ്രത്യേകം മൂപ്പിച്ചതും പായസത്തിലിട്ടു ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍

  1. ഗോതമ്പ് റവ  – അരകിലോ
  2. ചൌവ്വരി          -200 ഗ്രാം
  3. ശര്‍ക്കര             -ഒരു കിലോ
  4. തേങ്ങ                -8 എണ്ണം ചിരകി പാലെടുത്തത്
  5. അണ്ടിപ്പരിപ്പ്   – 200 ഗ്രാം
  6. കിസ്മിസ്           – 200 ഗ്രാം
  7. ഏലയ്ക്ക     – 50 ഗ്രാം
  8. നെയ്യ്       – 500 ഗ്രാം