സൂജി ഗോതമ്പ് പായസം ഉണ്ടാക്കുന്ന വിധം?
പാകം ചെയ്യുന്ന വിധം
മൂന്നാമത്തെ ചേരുവയില്‍ നിന്ന് മൂന്ന് കപ്പ് ഒന്നാം പാലും എട്ടു കപ്പ് രണ്ടാം പാലും മാറ്റി വയ്ക്കുക.മൂന്നാം പാലില്‍ റവ അരിച്ചെടുത്ത് ചേര്‍ത്ത് അടുപ്പത്തു വയ്ക്കുക.ശര്‍ക്കര ഉരുക്കി വെന്തു കഴിയുമ്പോള്‍ അരിച്ചൊഴിക്കുക.പാനിയിലേക്ക് രണ്ടാം പാല്‍ ചേര്‍ക്കുക.ഏലയ്ക്കാ പ്പൊടി ,കിസ്മിസ്,അണ്ടിപ്പരിപ്പ് എന്നീ ചെരുവകള്‍ കുറുകുമ്പോള്‍ ഇതിലേക്ക് വറുത്ത് ചേര്‍ക്കുക.ഒന്നാം പാല്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറക്കുക
ചേരുവകള്‍
- സൂജി ഗോതമ്പ് അര കിലോ
- ഉണ്ട ശര്‍ക്കര 800 ഗ്രാം
- തേങ്ങാപാല്‍ രണ്ടര തേങ്ങയുടെത്
- അണ്ടിപ്പരിപ്പ് ,കിസ്മിസ് ആവശ്യത്തിനു
- ഏലയ്ക്ക മുക്കാല്‍ ടീസ്പൂണ്‍
- നെയ്യ് രണ്ടര ടീസ്പൂണ്‍