അള്‍ട്രാസോണിക്ക് ശബ്ദമെന്നാല്‍ എന്ത് ?
പ്രകമ്പനം മൂലകമാണ് ശബ്ദം ഉണ്ടാകുന്നത്. നിശ്ചലമായ ജലത്തില്‍ ഒരു ചെറിയ കല്ല് പതിക്കുമ്പോള്‍ ചെറിയ ഓളങ്ങള്‍ ചുറ്റും പരക്കുന്നത് കണ്ടിട്ടില്ലെ]. ഇത് പോലെ പ്രകമ്പനം വായുമണ്ഡലത്തിലും തരംഗങ്ങള്‍ ഉണ്ടാക്കുന്നു. പ്രകമ്പനത്തിന്റെ ശക്തിയനുസരിച്ച് ഒരു സെക്കന്‍റില്‍ ഉണ്ടാവുന്ന തരംഗങ്ങളുടെ ദൈര്‍ഘ്യവും വ്യത്യാസപ്പെട്ടിരിക്കും. ശബ്ദത്തിന് വൈവിധ്യവും തീവ്രതയും ഉണ്ടാകുന്നത് ഇതിനാലാണ്. ഒരു സെക്കന്‍റില്‍ 20 മുതല്‍ 20000 വരെ പ്രകമ്പനം ഉള്ള ശബ്ദം മാത്രമേ നമുക്ക് കേള്‍ക്കുമ്പോള്‍ കഴിയുകയുള്ളൂ.20,000-ല്‍ കൂടുതല്‍ പ്രകമ്പനങ്ങളുള്ള ശബ്ദത്തെ അള്‍ട്രാസോണിക്ക് ശബ്ദമെന്ന് വിളിക്കുന്നു. ഈ ശബ്ദം ചില മൃഗങ്ങള്‍ക്കും കേള്‍ക്കുവാന്‍ സാധിക്കും.
നമുക്ക് കേള്‍ക്കുമ്പോള്‍ കഴിയാത്ത ഈ ശബ്ദതരംഗങ്ങള്‍ ശരീരവേദനയകറ്റാനുള്ള ചില വൈദ്യശാസ്ത്ര ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വെളിച്ചം കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നത് പോലെ ശബ്ദവും പ്രതിഫലിക്കുന്നു. അള്‍ട്രാസോണിക്ക് ശബ്ദങ്ങള്‍ പ്രതിധ്വനിപ്പിച്ച് കടലിന്റെ ആഴം അളക്കാനും മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താനുള്ള ചില ഉപകരണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്.
ശബ്ദത്തിന്റെ വായുവിലെ വേഗം 330 മീറ്റര്‍/സെക്കന്റാണ്.