ടിഷ്യൂ കള്‍ച്ചറല്‍ എന്നാല്‍ എന്താണ്?
നിയന്ത്രിതമായ പരിസ്ഥിതികളില്‍ ജന്തുക്കളുടേയും സസ്യങ്ങളുടേയും കലകളെയും, കോശങ്ങളെയും വളര്‍ത്തിയെടുക്കുന്ന സംവിധാനത്തെയാണ് ടിഷ്യൂ കള്‍ച്ചര്‍ എന്നു പറയുന്നത്. സംവര്ദ്ധനമാധ്യമം എന്ന പേരുള്ള ഒരു പ്രത്യേകതരം ലായനിയാണ് ഇതിനുപയോഗിക്കുന്നത്. ഒരു ജീവിയുടെയോ സസ്യത്തിന്റെയോ ശരീരത്തില്‍ നിന്നും ക്ഷതമേല്‍ക്കാതെ അല്പം കല എടുത്ത് ഈ ലായനിയില്‍ നിക്ഷേപിച്ച് വളരാന്‍ അനുവദിക്കുന്നു.കലയുടെ മാതൃശരീരത്തിന്റെ അതത് ശരീര താപനിലയും മറ്റും ഈ ലായനിയില്‍ ക്രമീകരിക്കുന്നു. ജീവശാസ്ത്രത്തിന്റെ നിഗൂഢതകളിലേക്ക് ഈ ശാസ്ത്രം വെളിച്ചം വീശുന്നു. ചില വാക്സിനുകളും, സസ്യങ്ങളും മറ്റും ഇന്ന് ഈ രീതിയിലൂടെ നിര്‍മ്മിക്കുന്നുണ്ട്.