EncyclopediaTell Me Why

കടലിന്‍റെ നിറം ഏതാണ്?

കടലിന് യഥാര്‍ത്ഥത്തില്‍ നിറമൊന്നുമില്ല. കടലിലുള്ളത് നല്ല തെളിഞ്ഞ വെള്ളമാണ്. കടല്‍ മിക്കയിടങ്ങളിലും നീലനിറത്തില്‍ കാണപ്പെടുന്നു. ആകാശത്തിന്‍റെ നീലനിറം കടലിന്‍റെ ഉപരിതലത്തില്‍ പ്രതിഫലിക്കുന്നതാണ് അതിനു കാരണം. ആകാശത്തിന്‍റെ നിറo മാറുമ്പോള്‍ കടലിന്‍റെ നിറവും മാറുന്നതായി കാണാം. സമുദ്രത്തിന്‍റെ അടിയിലേക്ക് പോകുന്തോറും നിറം കുറേശ്ശെ കടുപ്പത്തില്‍ ആകുന്നതായി കാണാം. കടലിന്‍റെ ഉപരിതലത്തില്‍ നീല നിറമാണെങ്കില്‍ ആഴമുള്ള ഭാഗത്തെ നിറം വയലറ്റ് ആയിരിക്കും. സൂര്യപ്രകാശം പല ഘടകവര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജലത്തിലൂടെ പ്രകാശം സഞ്ചരിക്കുമ്പോള്‍ ഈ നിറങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്നു. ആഴത്തിലേക്ക് പോകുന്തോറും സമുദ്രത്തിന്‍റെ നിറം നീല, വയലറ്റ്, എന്നിങ്ങനെ മാറി അടിത്തട്ടിലെത്തുമ്പോള്‍ കറുപ്പായിത്തീരുന്നു. കൂടാതെ സമുദ്രത്തിലുള്ള സസ്യങ്ങള്‍ കടലിന് ബാഹ്യമായ ഒരു നിറം നല്‍കുന്നു. red sea യ്ക്ക് ആ നിറം വന്നതിന് കാരണം അതിലുള്ള ചുവന്ന നിറത്തിലുള്ള ആല്‍ഗകളാണ്.