TELEPORTATION ചെയ്യുക സാധ്യമാണോ?ഞൊടിയിടയില്‍ എവിടെയും എത്താം
മിക്കവാറും ഉള്ള സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ നമ്മള്‍ നിരന്തരമായിട്ടു കാണുന്ന കാര്യമാണ് ടെലിപോർട്ടേഷൻ പല ശാസ്ത്രന്ജരും ഇത്തരം ഒരു സാങ്കതികവിദ്യ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.പക്ഷെ എന്താണ് ശരിക്കും ടെലിപോർട്ടേഷൻ?സിനിമകളില്‍ കാണുന്ന സാങ്കല്പികത എന്നതിലുപരി യഥാര്‍ത്ഥത്തില്‍ ടെലിപോർട്ടേഷൻ സാധ്യമാണോ?നമുക്ക് നോക്കാം
എന്താണ് ടെലിപോർട്ടേഷൻ?പദാ൪ഥങ്ങളയോ ഊര്‍ജ്ജത്തിനെയോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ രണ്ട് സ്ഥലങ്ങള്‍ക്കും ഇടയിലുള്ള ദൂരത്തിലൂടെ ഭൗതികമായിട്ട് സഞ്ചരിക്കാതെ നേരിട്ട് എത്തിക്കുന്ന ഒരു സാങ്കല്‍പിക പ്രക്രിയ അല്ലെങ്കില്‍ യാത്രയാണ് ടെലിപോർട്ടേഷൻ.ഈ ഒരു യാത്രയില്‍ ദൂരവും പ്രകാശവേഗതയും ഒന്നും പരിഗണിക്കേണ്ട കാര്യമില്ല.കാരണം എത്ര ദൂരത്താണെങ്കിലും ഞൊടിയിടയില്‍ ആണ് ഇത് സംഭവിക്കുന്നത്.ഒരുപാട് ശാസ്ത്രന്ജ്൪ ടെലിപോർട്ടേഷൻ കണ്ടുപിടിക്കാന്‍ ശ്രമിച്ചു എങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.ഇനി ഭാവിയില്‍ എപ്പോഴെങ്കിലും സാധ്യമാകുമോ എന്നത് സംശയകരമായ ഒരു വലിയ ചോദ്യമാണ്.എന്തെന്നാല്‍ ഏതൊരു പദാര്‍ഥത്തിനെയും ഇത്തരത്തില്‍ ഭൗതികമായിട്ട് സഞ്ചരിക്കാതെ ഒരു പോയിന്റില്‍ നിന്നും മറ്റൊരു പോയിന്റില്‍ എത്തിക്കുക എന്നത് നിലവിലുള്ള ഭൗതിക ശാസ്ത്രത്തിന്റെ പല നിയമങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു കാര്യമാണ്.എന്നാല്‍ സാധാരണ നിയമങ്ങളെ ഒന്നും ബാധിക്കാത്ത ഒരു ശാസ്ത്ര മേഖലയാണ് ക്വാണ്ടം മെക്കാനിക്സ്( quantum mechanics) സാധരണ ഭൗതിക ശാസ്ത്രത്തില്‍ സാധ്യമാകാത്ത പല കാര്യങ്ങളും ക്വാണ്ടം ഭൗതിക ശാസ്ത്രത്തില്‍ സാധ്യമാണ്.ടെലിപോർട്ടേഷൻ ഉള്‍പ്പെടെ.
ആൽബർട്ട് ഐൻസ്റ്റീൻ ഭൂതത്തിന്റെ പണി എന്ന് വിശേഷിപ്പിച്ച അഥവാ ക്വാണ്ടം എൻടാൻഗിൽമെന്റ് (quantum entanglement)എന്ന പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാകുന്നത്.ക്വാണ്ടം എൻടാൻഗിൽമെന്റ് ഒരു വിചിത്രമായ പ്രതിഭാസമാണ്.രണ്ട് എൻടാൻഗിൽട് കണികകളെ അതായത് പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ട് പദാര്‍ഥങ്ങളെ പിരിച്ചു ഒരുപാട് അകലെ കൊണ്ട് വച്ചു എന്ന് കരുതുക ഇവ തമ്മിലുള്ള അകലം എത്ര വേണമെങ്കിലും ആയിരിക്കാം 100 മീറ്റര്‍ ആയിരിക്കാo 100 പ്രകാശവര്‍ഷവും ആയിരിക്കാo.എത്ര ദൂരയാണെങ്കിലും ഒരു പദാര്‍ഥത്തില്‍ നമ്മള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ അതേ സമയം തന്നെ മറ്റേ പദാര്‍ഥവും മാറും.അപ്പോള്‍ ഈ രണ്ടു പദാര്‍ഥങ്ങള്‍ എത്ര ദൂരത്താണെങ്കിലും ക്വാണ്ടം മെക്കാനിക്സിന്‍റെ നമ്മള്‍ ഇതുവരെ മനസ്സിലാക്കാത്ത എന്തോ ഒരു സംവിധാനം ഉപയോഗിച്ച് ബന്ധപ്പെടുന്നുണ്ട്.ഈ വിചിത്രമായ പ്രതിഭാസത്തെയാണ് ക്വാണ്ടം എൻടാൻഗിൽമെന്റ് എന്ന് പറയുന്നത്.ബ്രിയാന്‍ ഗ്രീനീ (brian greene)എന്ന പ്രശസ്ത അമേരിക്കന്‍ ഭൗതിക ശാസ്ത്രന്ജന്റെ അഭിപ്രായത്തില്‍ ഈ ഒരു പ്രതിഭാസത്തിനെ സൈദ്ധാന്തിക പരമായി നമുക്ക് ടെലിപോർട്ടേഷനു വേണ്ടി ഉപയോഗിക്കാന്‍ ആകും.എങ്ങനെയാണെന്നു വച്ചാല്‍ ടെലിപോർട്ട് ചെയ്യേണ്ട വസ്തുവിനെ എൻടാൻഗിൽഡു ആയ ഒന്നാമത്തെ കണികയിലേക്ക് നിക്ഷേപിച്ചാല്‍ ആ വസ്തുവിന്റെ സ്വഭാവഗുണങ്ങളും ആകൃതിയുo സകല വിവരങ്ങളും ദൂരെയിരിക്കുന്ന എൻടാൻഗിൽഡു ആയ രണ്ടാമത്തെ കണികയില്‍ എത്തും.വിവരങ്ങള്‍ നശിക്കുന്നതോടു കൂടി ഒന്നാമത്തെ കണികയില്‍ നിക്ഷേപിച്ച യഥാര്‍ത്ഥ വസ്തു നശിക്കും.എന്നാല്‍ രണ്ടാമത്തെ കണികയില്‍ എത്തിയ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ആ വസ്തുവിനെ തിരികെ കൊണ്ടുവരാന്‍ കഴിയും.ക്വാണ്ടം ടെലിപോർട്ടേഷന്‍ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്ന പേര്.
ഇവിടെ ശരിക്കും സിനിമകളില്‍ കാണുന്നതുപോലെ യതാര്‍ത്ഥ വസ്തുവിനെ ഉപയോഗിച്ചല്ല ടെലിപോര്‍ട്ട് ചെയ്യുന്നത്.പകരം ആ വസ്തുവിന്റെ വിവരങ്ങള്‍ മാത്രമാണ്.എന്തായാലും ഒരു സ്ഥലത്ത് നിന്നും അപ്രതീക്ഷിതമായ വസ്തു ഭൗതികമായിട്ട് സഞ്ചരിക്കാതെ തന്നെ ഞൊടിയിടയില്‍ മറ്റൊരു സ്ഥലത്തില്‍ പ്രത്യക്ഷപ്പെട്ടു.ഇതു കേള്‍ക്കുമ്പോള്‍ വെറും സാങ്കല്പികത മാത്രമാണെന്ന് തോന്നുo.പക്ഷെ ഒരു ഒറ്റ കണികയെ ഇങ്ങനെ ടെലിപോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് പല പരീക്ഷണങ്ങളിലൂടെയും ശാസ്ത്രജ്ഞ൪ മുന്‍പേ തന്നെ തെളിയിച്ച കാര്യമാണ്.എന്നാല്‍ ഒരു കണികയെ ടെലിപോര്‍ട്ട് ചെയ്യുന്നത് പോലെയല്ല ഒരു വസ്തുവിനെ ടെലിപോര്‍ട്ട് ചെയ്യുന്നത്.ഒരു വസ്തുവിനെ ടെലിപോര്‍ട്ട് ചെയ്യണമെങ്കില്‍ ആ വസ്തുവില്‍ എത്ര കണികകള്‍ ഉണ്ടെന്നും എല്ലാ കണികളും ഏതൊക്കെ രീതികളിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നതുമൊക്കെയുള്ള കാര്യങ്ങള്‍ വളരെ കൃത്യമായിട്ട് തന്നെ അറിഞ്ഞിരിക്കണം.അല്ലാത്ത പക്ഷം രണ്ടാമത്തെ എൻടാൻഗിൽഡു ആയ കണികയില്‍ എത്തുന്ന വിവരങ്ങള്‍ ഉപയോഗിച്ച് നമുക്ക് ആ വസ്തുവിനെ തിരികെകൊണ്ടുവരാന്‍ കഴിയില്ല. അഥവാ തിരികെകൊണ്ട് വന്നാല്‍ തന്നെ ആ വസ്തുവിന്റെ സ്വഭാവഗുണങ്ങള്‍ യതാര്‍ത്ഥ വസ്തുവില്‍ നിന്നും വ്യത്യസ്തമായിരിക്കും.ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ ഇതേ രീതിയില്‍ മനുഷ്യനെ ടെലിപോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ തിരികെ പ്രത്യക്ഷപ്പെടുമ്പോള്‍ ചെവികള്‍ ഉണ്ടായിരിക്കില്ല,ചിലപ്പോള്‍ തലയുടെ സ്ഥാനത്ത് കാലുകള്‍ ആയിരിക്കും,അങ്ങനെയൊക്കെയുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്.കണികകളുടെ കൃത്യമായ സ്വഭാവഗുണങ്ങളും , അവ ക്രമീകരിക്കപ്പെട്ടിരിക്കുന്ന രീതികളും വ്യക്തമായിട്ട് മനസ്സിലാകാന്‍ സാധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ ഒഴിവാക്കാം.പക്ഷെ ഇവിടെയുള്ള ഒരു വലിയ കുഴപ്പം എന്നത് ക്വാണ്ടം ഭൗതിക ശാസ്ത്രത്തിലുള്ള അനിശ്ചിതത്വ നിയമം ആണ്.ഈ നിയമം പറയുന്നത് ഒരു സമയത്ത് ഒന്നുങ്കില്‍ കണികകളുടെ ചലനം മനസ്സിലാക്കാന്‍ കഴിയും അല്ലെങ്കില്‍ അതിന്‍റെ സ്ഥാനം മനസ്സിലാക്കാന്‍ കഴിയും.ഒരിക്കലുo ഒരേ സമയത്ത് ഇത് രണ്ടും ഒരുമിച്ച് മനസ്സിലാക്കാന്‍ കഴിയില്ല.ഇത് ഒരു വലിയ പ്രശ്നമാണ്.മറ്റൊരു കാര്യം എന്നത് കണികകളുടെ എണ്ണവും ഓരോ കണികകളും ക്രമീകരിക്കപ്പെട്ടിരിക്കുന്ന രീതികളും വളരെ കൃത്യമായിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇത്രയും കണികകളെ ഒരുമിച്ച് ചേര്‍ക്കാനുള്ള ഒരു സാങ്കേതികവിദ്യയും നമുക്കില്ല.
ഇന്ന് വലിയ രീതിയില്‍ പഠനങ്ങളും,പരീക്ഷണങ്ങളുമൊക്കെ നടത്തുന്ന മേഖലയാണ് ക്വാണ്ടം ഭൗതികശാസ്ത്രo.ഇന്നത്തെ പല ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് ക്വാണ്ടം മെക്കാനിസത്തിന്റെ അടിസ്ഥാനത്തിലാണ്.ഉദാഹരണത്തിന് ട്രാൻസിസ്റ്ററുകള്‍, ലയ്സര്‍, എo ആര്‍ ഐ മിഷന്‍, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് ,അങ്ങനെ ഒരുപാട് ഉപകരണങ്ങള്‍.ക്വാണ്ടം ഭൗതികശാസ്ത്രത്തിന്‍റെ മറ്റൊരു ലക്ഷ്യം എന്നത് ക്വാണ്ടം കമ്പ്യൂട്ടിംഗ് ആണ്.ക്വാണ്ടം എൻടാൻഗിൽമെന്റും ,ക്വാണ്ടം ടെലിപോർട്ടേഷൻ ഒക്കെയാണ് ക്വാണ്ടം കമ്പ്യൂട്ടിംഗിന്‍റെ ചില അടിസ്ഥാനഘടകങ്ങള്‍.സാധാരണ കമ്പ്യൂട്ടറുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത പല സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും വളരെ വേഗതയില്‍ തന്നെ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് ചെയ്യാന്‍ കഴിയും.സാധാരണ കമ്പ്യൂട്ടര്‍ ആയിരം വര്‍ഷങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യo ക്വാണ്ടം കമ്പ്യൂട്ടറിന് ഏതാനും മിനിറ്റുകള്‍ കൊണ്ട് തന്നെ ചെയ്യാന്‍ കഴിയും.പക്ഷെ ക്വാണ്ടം കമ്പ്യൂട്ടിംഗിനു ഇന്ന് ഒരുപാട് പരിമിധികള്‍ ഉണ്ട്.
ക്വാണ്ടം ടെലിപോർട്ടേഷന്‍റെ മറ്റൊരു സവിശേഷത എന്നത് സുരക്ഷിതമായ ആശയവിനിമയം ആണ്.അതായത് ക്വാണ്ടം എൻടാൻഗിൽട് പദാര്‍ഥങ്ങളിലൂടെ ആശയവിനിമയം നടത്തിയാല്‍ ആര്‍ക്കും അത് ഹാക്ക് ചെയ്യാന്‍ കഴിയില്ല.കാരണം ക്വാണ്ടം എൻടാൻഗിൽട് കണികകള്‍ സൂപ്പര്‍പൊസിഷന്‍(superposition)എന്ന പ്രത്യേക തരം അവസ്ഥയിലായിരിക്കും അപ്പോള്‍ ആരെങ്കിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്‍റെ സൂപ്പര്‍പൊസിഷന്‍ എന്ന അവസ്ഥ തകരുകയും അത് ഉടനെ തന്നെ ആശയവിനിമയം നടത്തുന്നവര്‍ക്ക് മനസ്സിലാക്കുകയും ചെയ്യാനാകും.അതുകൊണ്ട് ഇപ്പോള്‍ പല കമ്പനികളും ക്വാണ്ടം ആശയവിനിമയം പ്രായോഗികമാക്കാനുള്ള ശ്രമത്തിലാണ്.
ടെലിപോര്‍ട്ടേഷന്‍ സാധ്യമല്ലെങ്കിലും ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ സാധ്യമാണെന്ന് ഒരുപാട് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.ഉദാഹരണത്തിന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബ്(jet propulasion leboratory)ശാസ്ത്രജ്ഞ൪ എൻടാൻഗിൽട് ഫോട്ടോന്‍ കണികകളിലൂടെ 25 കിലോമീറ്റര്‍ ദൂരം വരെ വിവരങ്ങള്‍ കടത്തി വിട്ടു.ഈ പരീക്ഷണം വലിയൊരു വിജയമായിരുന്നു.ഇതുപോലെ ചൈനയും ഒരു പരീക്ഷണത്തിലൂടെ ടിബറ്റില്‍ നിന്നും ഭൂമിക്ക് ചുറ്റും വലം വയ്ക്കുന്ന ഒരു ഉപഗ്രഹത്തിലേക്ക് ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ വഴി വിവരങ്ങള്‍ അയച്ചു .ഏകദേശം 1400 കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു ഈ ആശയവിനിമയത്തിന്.ഇത്തരം പരീക്ഷണങ്ങളിലൂടെ ക്വാണ്ടം എൻടാൻഗിൽട്മെന്റിനെ കൂടുതല്‍ മനസ്സിലാക്കിയാല്‍ മാത്രമെ ഇനി ടെലിപോര്‍ട്ടേഷന്‍റെ സാധ്യതകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയു.
ടെലിപോര്‍ട്ടേഷന്‍ എന്ന ആശയം തല്‍ക്കാലം ഒരു സിദ്ധാന്തം മാത്രമാണെങ്കിലും ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ വഴി വിവരങ്ങള്‍ കടത്തി വിടുക എന്നത് ഇന്ന് ഒരു യാഥാര്‍ത്ഥ്യം ആണ്.അതുകൊണ്ട് ഒരു പക്ഷേ ഭാവിയില്‍ ടെലിപോര്‍ട്ടേഷനും ഒരു യാഥാര്‍ത്ഥ്യമായി മാറിയേക്കാം.