EncyclopediaTell Me Why

എസ്കിമോമകളുടെ കണ്ണുകള്‍ക്കുള്ള പ്രത്യേകത എന്ത്?

മനുഷ്യനേത്രങ്ങള്‍ ഗോളങ്ങളാണ്. ഇവയില്‍ അസ്ഥികള്‍ ഇല്ല ഇവ സോക്കറ്റുകളില്‍ പേശികളാല്‍ സുരക്ഷിതമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സംവിധാനം കൊണ്ട്, നേത്രങ്ങള്‍ സാധാരണ ഗതിയില്‍ ബാഹ്യാഘാതങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുന്നു.

     മനുഷ്യരുടെ വര്‍ഗീകരണത്തില്‍ നേത്രങ്ങളുടെ സവിശേഷതകള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വ്യത്യസ്ത വര്‍ഗങ്ങള്‍ക്ക് വ്യത്യസ്തരീതിയില്‍ ബാഹ്യലക്ഷണങ്ങള്‍ ഈ കണ്ണുകളാണുള്ളത്. ഉദാഹരണത്തിന് ധ്രുവപ്രദേശങ്ങളില്‍ താമസിക്കുന്ന എക്സിമോ വര്‍ഗക്കാരുടെ കണ്ണുകള്‍ ഇടുങ്ങിയതും വളരെ കട്ടികൂടിയ കണ്‍പോളകള്‍ ഉള്ളവയും ആണ്. ഉത്തരധ്രുവത്തില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തിന്‍റെയും ശീതക്കാറ്റുകളുടെയും ഉപ്പുവെള്ളത്തിന്‍റെയും സ്വാദീനമാണ് എക്സിമോമകളുടെ കണ്ണുകള്‍ക്ക് പ്രസ്തുത സവിശേഷതകള്‍ നല്‍കുന്നത്.