EncyclopediaTell Me Why

പള്‍സ് എന്നാല്‍ എന്ത്?

ഹൃദയമിടിപ്പിന്റെ വേഗതയളക്കുന്നതിനും രക്തസമ്മര്‍ദ്ദം അളക്കുന്നതിനും ഉപയോഗിക്കുന്നതാണ് പള്‍സ്.
ഹൃദയത്തിന്റെ പ്രവര്‍ത്തനഫലമായാണ് പള്‍സ് ഉണ്ടാകുന്നത്. ഹൃദയo ശരീരത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്നു. ഓരോ തവണ രക്തംപമ്പ് ചെയ്യുന്നതിനുമിടയ്ക്ക് ഒരു ചെറിയ ഇടവേളയുണ്ട്. രക്തംപമ്പ് ചെയ്യുമ്പോള്‍ മഹാധമനി ചുരുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ മഹാധമനിയിലൂടെ കടന്നുപോകുന്ന തരംഗം ഉണ്ടാകുന്നു. ഈ തരംഗചലനം നമ്മുടെ ത്വക്കിലും അനുഭവപ്പെടുന്നു. ഇതാണ് പള്‍സ് എന്നറിയപ്പെടുന്നത്.
ചെറിയ ജീവികളുടെ ശരീരത്തില്‍ നിന്ന് വലിയ ജീവികളുടേതിനേക്കാള്‍ കൂടുതല്‍ ചൂട് പുറത്ത് വരുന്നു. തന്മൂലം ചെറിയ പക്ഷികളുടെ പള്‍സ് നിരക്ക് ഏകദേശം 200 ആണ്. പൂച്ചകള്‍ക്ക് 130-ഉം മനുഷ്യര്‍ക്ക് 75-ഉം കുതിരയ്ക്ക് 35-ഉം ആനയ്ക്ക് 25-ഉം ആണ് പള്‍സിന്റെ നിരക്കുകള്‍.