പ്ലാസ്മ എന്നാല്‍ എന്ത്??
പ്രപഞ്ചത്തിലെ വസ്തുക്കള്‍ എല്ലാം ദ്രവ്യത്താല്‍ നിര്‍മിതമാണു. ഗുരുത്വാകര്ഷണഗുണമുള്ള ഏതിനേയും ദ്രവ്യം എന്നു വിളിക്കാം. സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവും ദ്രവ്യമാണ്. നാലു രൂപത്തില്‍ ഇവയെ തരം തിരിച്ചിരിക്കുന്നു. ഖരം,ദ്രാവകം,വാതകം,പ്ലാസ്മ എന്നിവയാണവ. ഖര വസ്തുക്കളില്‍ അണുക്കളെ ഗാഡമായി, ചലനരഹിതമായി ബന്ധിച്ചിരിക്കുന്നു. ദ്രാവകാവസ്ഥയില്‍ ദ്രവ്യത്തിന് നിശ്ചിതമായ ആകൃതിയില്ല. ദ്രാവകം ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്നു.ഉദാ; പാല്, വെള്ളം ദ്രവാസ്ഥയില് അണുക്കള്‍ക്ക് പരിമിതമായ ചലന സ്വാതന്ത്ര്യമുണ്ട്. വാതകാവസ്ഥയില്‍ അണുക്കള്‍ക്ക് പരമാവധി ചലന സ്വതന്ത്ര്യം ഉണ്ടാകും.
ദ്രവ്യത്തിന്റെ മറ്റൊരവസ്ഥയാണ് പ്ലാസ്മ, നക്ഷത്രങ്ങളിലും അവയ്ക്കിടയിലുമായി കാണപ്പെടുന്ന ഒന്നാണ് പ്ലാസ്മ, വളരെ ഉയര്‍ന്ന താപനില കൊണ്ടും വളരെ വേഗം ചലിക്കുന്ന കണികകളുമായുള്ള സമ്പര്‍ക്കം കൊണ്ടുമാണ് പ്ലാസ്മ രൂപപ്പെടുന്നത്.
ഈ അവസ്ഥകളെ അനോന്യം മാറ്റി മറിക്കാന്‍ സാധിക്കും. ഖരമായ മഞ്ഞുകട്ട ഉരുക്കുമ്പോള്‍ ദ്രാവകമായ ജലം ലഭിക്കുന്നു. ദ്രാവകമായ ജലത്തെ തിളപ്പിച്ചാല്‍ വാതകമായ നീരാവിയുണ്ടാകുന്നു.