EncyclopediaTell Me Why

ഹോര്‍മോണ്‍ എന്നാല്‍ എന്ത്?

ശരീരത്തിലെ endocrine ഗ്രന്ഥികളാണ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത്. വൃക്ക, കരള്‍ എന്നിവയും ഹോര്‍മോണുകളാണു ഉത്പാദിപ്പിക്കുന്നു.
ഓരോ ഹോര്‍മോണും ശരീരത്തില്‍ പ്രത്യേക ധര്‍മ്മങ്ങള്‍ ചെയ്യുന്നു. ശരീരത്തിന്‍റെ ആന്തരിക പ്രവര്‍ത്തങ്ങള്‍ ഹോര്‍മോണുകളുടെ സഹായത്താലാണ് നടക്കുന്നത്. ഉദാഹരണത്തിന് വളര്‍ച്ച, ആഹാരപദാര്‍ത്ഥങ്ങളുടെ സംരക്ഷണവും ഉപയോഗവും പ്രത്യുല്പാദനം, പോഷണ൦ ഇവയെല്ലാം ഹോര്‍മോണുകളുടെ സഹായത്താലാണ് നടക്കുന്നത്, കഴുത്തിലുള്ള തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്‍റെ വളര്‍ച്ച, വികാസം ഉപാചയപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാവശ്യമായ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. ശരീരത്തിലെ ജലത്തിന്റെ അളവ്, രക്തസമ്മര്‍ദ്ദം ശരീരോഷ്മാവ് ഇവ ക്രമീകരിക്കുന്നതിന് പിറ്റ്യൂറ്ററി ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സഹായിക്കുന്നു. ശരീരത്തിലെ മറ്റ് പല ഗ്രന്ഥികളും പലതരം\ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു.