ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം എന്നാല്‍ എന്ത്?
ഭൂമി അതിന്‍റെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളേയും അതിന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇത് മൂലമാണ് വസ്തുക്കള്‍ക്ക് ഭാരം അനുഭവപ്പെടുന്നത്. ആപ്പിള്‍ മരത്തില്‍ നിന്ന് പഴുത്ത ആപ്പിള്‍ ഞെട്ടറ്റ് താഴോട്ട് വീഴുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം മൂലമാണ്, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കൊണ്ടാണ് ഭൂമിക്കു’ചുറ്റും വായുമണ്ഡലം ഭൂമിയെ പൊതിഞ്ഞിരിക്കുന്നത്. ഭൂമിക്ക് ഈ പ്രത്യേകത കഴിവില്ലെങ്കില്‍ നമുക്ക് ഇവിടെ ജീവിക്കുവാന്‍ കഴിയില്ല. ഭൂമിയെപ്പോലെ മറ്റ് ഗ്രഹങ്ങള്‍ക്കും സൂര്യനും ഇത്തരം ആകര്‍ഷണബലമുണ്ട്, വസ്തുവിന്റെ വലിപ്പം കൂടുന്തോറും ആകര്‍ഷണബലവും കൂടുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വ്യാഴത്തിനാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷണബലമുള്ളത്.